പൊട്ടിയ കയ്യില് ഇടേണ്ട കമ്പി മാറി; കോഴിക്കോട് മെഡിക്കല് കോളേജില് വീണ്ടും ചികിത്സാപിഴവെന്ന് പരാതി

പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണ്

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കല് കോളേജില് വീണ്ടും ചികിത്സ പിഴവെന്ന് പരാതി. പൊട്ടിയ കയ്യില് ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് പയ്യാനക്കല് സ്വദേശി അജിത്താണ് പരാതിക്കാരന്. പൊലീസ് അജിത്തിന്റെ മൊഴിയെടുക്കുകയാണ്. ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് പിഴവ് തിരിച്ചറിഞ്ഞത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര് പറഞ്ഞു. നിരസിച്ചപ്പോള് ഡോക്ടര് ദേഷ്യപ്പെട്ടതായും അജിത്ത് പറയുന്നു.

ഗുഡ്സ് ട്രെയിന് പ്ലാറ്റ്ഫോമിൽ നിര്ത്തിയിട്ട് ലോക്കോ പൈലറ്റ് ഇറങ്ങിപ്പോയി; വലഞ്ഞ് യാത്രക്കാർ

24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്ന്നാണ് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില് കഴിഞ്ഞത്. പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര് തന്റെ കയ്യിലിട്ടതെന്നും തങ്ങള് വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള് അജിത്തിന് അനസ്തേഷ്യ നല്കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള് തങ്ങള് വാങ്ങി നല്കിയെങ്കിലും അതൊന്നും ഡോക്ടര് ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us