അമീറുള് ഇസ്ലാമിന്റെ വധശിക്ഷയിൽ സന്തോഷം; സമൂഹത്തിനു പാഠമാണെന്നും ബി സന്ധ്യ

വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് അന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ മുൻ ഡിജിപി ബി സന്ധ്യ.

dot image

തിരുവനന്തപുരം: പെരുമ്പാവൂരിലെ നിയമവിദ്യാര്ത്ഥിനിയുടെ കൊലപാതകത്തില് അസം സ്വദേശി അമീറുള് ഇസ്ലാമിന് വധശിക്ഷ ശരിവച്ച ഹൈക്കോടതി വിധിയോട് പ്രതികരിച്ച് അന്ന് അന്വേഷണത്തിന് നേതൃത്വം നല്കിയ മുൻ ഡിജിപി ബി സന്ധ്യ. വിധിയിൽ സന്തോഷമുണ്ടെന്നും ഇത് സമൂഹത്തിനു ഒരു പാഠം ആണെന്നും സന്ധ്യ പ്രതികരിച്ചു. പൊലീസ് മികച്ച രീതിയിൽ അന്വേഷണം നടത്തി. ടീമിന്റെ മികവാണ് സഹായകമായതെന്നും ബി സന്ധ്യ പറഞ്ഞു.

ചിതറിക്കിടന്ന തെളിവുകളും, ശാസ്ത്രീയ പരിശോധനാ ഫലങ്ങളും, സൈബര് തെളിവുകളും, ദൃക്സാക്ഷി മൊഴികളുമെല്ലാം ഏകോപിപ്പിച്ച് പ്രവര്ത്തിക്കാൻ ഒരുപാട് പണിപ്പെട്ടു. അടച്ചുറപ്പില്ലാത്തൊരു വീട്ടില് ജീവിക്കുമ്പോഴാണ് ആ പെൺകുട്ടി ബലാത്സംഗത്തിനും കൊലപാതകത്തിനും ഇരയായത്. ആ അമ്മയുടെ കണ്ണീര് മറക്കാൻ കഴിയില്ല. തന്റെ നേതൃത്വത്തിലുള്ള ടീം അന്വേഷണം ഏറ്റെടുത്തപ്പോഴേക്കും തെളിവുകളില് പലതും ലാബുകളിലെത്തിയിരുന്നു, എല്ലാം ഏകോപിപ്പിച്ചെടുത്തു, ദൃക്സാക്ഷികളെ കണ്ടെത്തി. സംശയങ്ങളുണ്ടായപ്പോള് പുസ്തകങ്ങള് റഫര് ചെയ്തും വിദഗ്ധരുമായി ചര്ച്ച നടത്തിയും ഉത്തരങ്ങള് കണ്ടെത്തുകയായിരുന്നു. പൊലീസുകാര് നല്ലതുപോലെ പ്രവര്ത്തിച്ചു. പ്രോസിക്യൂഷൻ കഠിനപ്രയത്നം നടത്തിയെന്നും ബി സന്ധ്യ പറഞ്ഞു.

പെരുമ്പാവൂരില് നിയമവിദ്യാര്ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തി കേസില് പ്രതി അമീറുള് ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഹൈക്കോടതി ഇന്നാണ് വിധി പ്രഖ്യാപിച്ചത്. പ്രതിയുടെ അപ്പീല് ഹൈക്കോടതി തള്ളുകയായിരുന്നു. സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതിയെന്നാണ് വിധിപ്രസ്താവത്തിനിടെ ഹൈക്കോടതി പറഞ്ഞത്. കൊലപാതകം ഡല്ഹി നിര്ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്, എസ് മനു എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്. ശാസ്ത്രീയ തെളിവുകള് ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവെച്ചു.

പെരുമ്പാവൂര് വധക്കേസ്:അമീറുള് ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us