മന്ത്രിസഭായോഗം ഇന്ന്; വാര്ഡ് പുനര്നിര്ണയത്തില് തീരുമാനമായേക്കും

വാര്ഡ് പുനര്നിര്ണയത്തില് സര്ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമെന്ന് പ്രതിപക്ഷം

dot image

തിരുവനന്തപുരം: സംസ്ഥാനത്തെ തദ്ദേശസ്ഥാപനങ്ങളുടെ വാര്ഡ് പുനര്നിര്ണയം ഇന്നത്തെ പ്രത്യേക മന്ത്രിസഭായോഗം പരിഗണിച്ചേക്കും. ജനസംഖ്യാനുപാതികമായി എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഓരോ വാര്ഡ് വീതം കൂട്ടാനാണ് ആലോചന. ഇതിനായി ഓര്ഡിനന്സ് പുറത്തിറക്കിയേക്കും. അടുത്തവര്ഷം തദ്ദേശ തിരഞ്ഞെടുപ്പ് നടക്കാനിരിക്കെയാണ് എല്ലാ തദ്ദേശസ്ഥാപനങ്ങളിലും ഒരു വാര്ഡുവീതം കൂട്ടാന് സര്ക്കാര് ഓര്ഡിനന്സിറക്കുന്നത്. ഇതോടെ 1200 വാര്ഡുകള് പുതുതായി രൂപപ്പെടും. പഞ്ചായത്തീരാജ്, മുനിസിപ്പാലിറ്റി നിയമങ്ങളില് ഭേദഗതി വരുത്താനാണ് തീരുമാനം.

ജനസംഖ്യ വര്ദ്ധിച്ചെന്ന് വിലയിരുത്തിയാണ് വാര്ഡുകള് പുനര്നിര്ണയിക്കുന്നത്. ചെറിയ പഞ്ചായത്തുകളില് 13ഉം വലുതില് 23ഉം വാര്ഡുകളുമാണ് നിലവിലുള്ളത്. ഭേദഗതിയോടെ ഇത് 14ഉം 24ഉം ആയി മാറും. പുതിയ വാര്ഡ് വിഭജനത്തിന്റെ അടിസ്ഥാനത്തില് ആയിരിക്കും അടുത്ത തദ്ദേശ തിരഞ്ഞെടുപ്പ് നടക്കുക.

ഇറാന് പ്രസിഡന്റ് ഇബ്രാഹിം റെയ്സി സഞ്ചരിച്ച ഹെലികോപ്റ്ററിന്റെ അവശിഷ്ടങ്ങള് കണ്ടെത്തിയെന്ന് സൂചന

ഇന്ന് ചേരുന്ന പ്രത്യേക മന്ത്രിസഭായോഗം ഓര്ഡിനന്സിന് അംഗീകാരം നല്കിയേക്കും. നിലവില് 1200 തദ്ദേശസ്ഥാപനങ്ങളില് 21,865 ജനപ്രതിനിധികളുണ്ട്. 1200 അംഗങ്ങള് വര്ദ്ധിക്കുന്നതോടെ ഇവര്ക്ക് ഓണറേറിയം നല്കാന് മാത്രം അഞ്ചു വര്ഷം 67 കോടി രൂപ അധികം വേണ്ടിവരുമെന്നാണ് കണക്കാക്കുന്നത്. വാര്ഡ് പുനര്നിര്ണയത്തില് സര്ക്കാരിന്റേത് ഏകപക്ഷിയമായ തീരുമാനമാണ് എന്നാണ് പ്രതിപക്ഷത്തിന്റെ ആരോപണം. 2001ലെ സെന്സസിന്റെ അടിസ്ഥാനത്തില് 2010ലാണ് അവസാനമായി വാര്ഡുകളുടെ പുനര്നിര്ണയം നടന്നത്.

dot image
To advertise here,contact us
dot image