'ശരിതെറ്റുകൾ തിരിച്ചറിയാനുള്ള മനുഷ്യകുലത്തിന്റെ മനഃസാക്ഷിയാണ് നീതി'; പെരുമ്പാവൂർ കേസിൽ ഹൈക്കോടതി

മനുഷ്യത്വ രഹിതമായ ബലാത്സംഗത്തിന് ശേഷമുള്ള ക്രൂരമായ കൊലപാതകമാണ് നടനന്ത്. പ്രതി ചെയ്തത് സമൂഹത്തെ ഭയത്തിലാഴ്ത്തുന്ന കൊലപാതകമാണ്. ഇത്തരം കുറ്റകൃത്യം ആവര്ത്തിക്കാതിരിക്കാനുള്ള സന്ദേശമാണ് വധശിക്ഷയെന്നും കോടതി

dot image

കൊച്ചി: പെരുമ്പാവൂരിലെ നിയമവിദ്യാർത്ഥിനിയുടെ കൊലപാതകം മനുഷ്യന്റെ അന്തസിനും പവിത്രമായ ജീവനും എതിരായ അതിക്രമമെന്ന് ഹൈക്കോടതി ഡിവിഷന് ബെഞ്ചിന്റെ നിരീക്ഷണം. മനുഷ്യത്വ രഹിതമായ ബലാത്സംഗത്തിന് ശേഷമുള്ള ക്രൂരമായ കൊലപാതകമാണ് നടനന്ത്. പ്രതി ചെയ്തത് സമൂഹത്തെ ഭയത്തിലാഴ്ത്തുന്ന കൊലപാതകമാണ്. ഇത്തരം കുറ്റകൃത്യം ആവര്ത്തിക്കാതിരിക്കാനുള്ള സന്ദേശമാണ് വധശിക്ഷയെന്നും കോടതി വ്യക്തമാക്കി.

നിയമവിദ്യാര്ത്ഥിനിയെ ക്രൂരമായി കൊലപ്പെടുത്തിയ കേസില് പ്രതി അമീറുള് ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചുകൊണ്ട് ഇന്നാണ് ഹൈക്കോടതി വിധി പുറപ്പെടുവിച്ചത്. ശാസ്ത്രീയ തെളിവുകളാണ് ശിക്ഷാവിധിക്ക് അടിസ്ഥാനമെന്ന് ഹൈക്കോടതി പറഞ്ഞു. കൊലചെയ്യപ്പെട്ടത് ദരിദ്ര സാമൂഹിക പശ്ചാത്തലമുള്ള യുവതിയാണ്. കുറ്റകൃത്യം ആവര്ത്തിക്കാതിരിക്കാന് വധശിക്ഷ ശരിവയ്ക്കേണ്ടത് അനിവാര്യമായിരുന്നു. എല്ലാവര്ക്കും ഭയരഹിതമായും സുരക്ഷിതമായും ജീവിക്കാനാകണം. തെറ്റും ശരിയും തിരിച്ചറിയാനുള്ള മനുഷ്യകുലത്തിന്റെ മനസാക്ഷിയാണ് നീതി. അതനുസരിച്ചാണ് വധശിക്ഷ ശരിവെച്ചതെന്നും ഹൈക്കോടതി ഡിവിഷന് ബെഞ്ച് വ്യക്തമാക്കി. കൊലപാതകം ഡല്ഹി നിര്ഭയ കേസിന് സമാനമാണെന്നും കോടതി നിരീക്ഷിച്ചു. ജസ്റ്റിസുമാരായ പി ജി അജിത് കുമാര്, എസ് മനു എന്നിവര് ഉള്പ്പെട്ട ഡിവിഷന് ബെഞ്ചാണ് വിധി പറഞ്ഞത്.

2016 ഏപ്രില് 28നാണ് പെരുമ്പാവൂര് സ്വദേശിയായ നിയമ വിദ്യാര്ഥിനിയെ വീടിനുള്ളില് കൊല്ലപ്പെട്ട നിലയില് കണ്ടെത്തിയത്. ശരീരത്തില് ആഴത്തില് ഏറ്റ മുറിവുകള് ആയിരുന്നു മരണ കാരണം. കൊല്ലപ്പെടും മുന്പ് യുവതി പ്രതിയുടെ കൈയ്യില് കടിച്ചു. ഇതിലൂടെ ലഭിച്ച സാമ്പിളിലെയും പ്രതിയുടെയും ഡിഎന്എ ഒരുപോലെയായി. അമീറുള് ഇസ്ലാമിന്റെ രക്തം യുവതിയുടെ വസ്ത്രത്തില് നിന്ന് ലഭിച്ചു. അമീറുള് ഇസ്ലാമിന്റെ ചെരുപ്പില് നിന്നും യുവതിയുടെ ഡിഎന്എ കണ്ടെത്തി. കൊലപാതകത്തിന് ഉപയോഗിച്ച കത്തിയില് നിന്നും യുവതിയുടെ ഡിഎന്എ സാമ്പിള് ലഭിച്ചു. ഇതെല്ലാം ശാസ്ത്രീയമായി തെളിയിച്ചാണ് യുവതിയെ ബലാത്സംഗം ചെയ്ത് കൊന്ന കുറ്റത്തിന് പ്രതിക്ക് പ്രൊസിക്യൂഷന് വധശിക്ഷയെന്ന വിധി ഉറപ്പുവരുത്തിയത്.

2017 ഡിസംബറില് ആണ് എറണാകുളം പ്രിന്സിപ്പല് സെഷന്സ് കോടതി പ്രതി അമീറുള് ഇസ്ലാം കേസില് കുറ്റക്കാരന് ആണെന്ന് കണ്ടെത്തിയത്. 1,500 പേജുള്ള കുറ്റപത്രം അനുസരിച്ച് ആയിരുന്നു വിചാരണ. ഒന്നര വര്ഷത്തില് അധികം നീണ്ട വിചാരണയ്ക്ക് ഒടുവില് വിചാരണ കോടതി പ്രതിക്ക് വധശിക്ഷ വിധിച്ചു. വധശിക്ഷ ആയതിനാല് ശിക്ഷാവിധി ഹൈക്കോടതി ഡിവിഷന് ബെഞ്ച് ശരിവയ്ക്കണം. ഇക്കാര്യം ആവശ്യപ്പെട്ട് പ്രോസിക്യൂഷന് നല്കിയ ഹര്ജിയിലാണ് ഹൈക്കോടതി വിധി പറഞ്ഞത്.

പെരുമ്പാവൂര് വധക്കേസ്:അമീറുള് ഇസ്ലാമിന്റെ വധശിക്ഷ ശരിവെച്ചു,'സമൂഹത്തിന് വേണ്ടി നടപ്പാക്കുന്ന നീതി'
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us