അവയവ കച്ചവടത്തിനായി മനുഷ്യക്കടത്ത്; ഇരയായവരില് മലയാളിയും, കൂടുതല് ഇരകളെന്ന് സംശയം

നിര്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം

dot image

കൊച്ചി: അവയവക്കച്ചവടത്തിനായി മനുഷ്യക്കടത്ത് നടത്തിയ സംഭവത്തില് നിര്ണായക കണ്ടെത്തലുകളുമായി അന്വേഷണ സംഘം. ഇരകളില് ഒരു മലയാളിയുമുണ്ടെന്ന് കണ്ടെത്തി. പാലക്കാട് സ്വദേശിയാണ് ഇരയായത്. 19 പേര് ഉത്തരേന്ത്യന് സ്വദേശികളാണ്. കൂടുതല് ഇരകളുണ്ടെന്ന് സംശയമുണ്ട്. സംഭവത്തില് അന്വേഷണം തുടരുകയാണ്.

കേസിന്റെ അന്വേഷണം കേന്ദ്രഏജന്സികള് ഏറ്റെടുത്തേക്കുമെന്ന് വിവരമുണ്ട്. അവയവകച്ചവട സംഘത്തിലെ പ്രധാനിയായ സാബിത്തിന് രാജ്യാന്തര ബന്ധമുണ്ടെന്ന് വ്യക്തമാക്കുന്ന വിവരങ്ങള് പുറത്തുവന്നിട്ടുണ്ട്. 20 പേരെ ഇറാനിലേക്ക് കടത്തിയെന്നാണ് സാബിത്ത് എന്ഐഎക്ക് നല്കിയ മൊഴി. എട്ട് സംസ്ഥാനങ്ങളില് നിന്നായി ആളുകളെ കൊണ്ടുപോയിട്ടുണ്ട്.

ലക്ഷങ്ങള് വാഗ്ദാനം ചെയ്താണ് സാബിത്ത് ഇരകളെ കബളിപ്പിക്കുന്നത്. എന്നാല് അവയവമെടുത്ത ശേഷം തുച്ഛമായ തുക നല്കി തിരികെ എത്തിക്കും. ഇറാനിലെ ഫാരീദിഖാന് ആശുപത്രിയാണ് അവയവക്കച്ചവടത്തിന്റെ താവളമെന്നും സാബിത്തിന്റെ മൊഴിയിലുണ്ട്. കൊച്ചി നെടുമ്പാശ്ശേരിയില് നിന്നാണ് സാബിത്ത് പിടിയിലായത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us