'മറക്കാനും പൊറുക്കാനും സാധിക്കണം,സാധിച്ചേ പറ്റൂ'; ലീഗ്-സമസ്ത തര്ക്കം മുറുകവേ സത്താര് പന്തല്ലൂര്

സുപ്രഭാതം ദിനപത്രത്തിന്റെ ഗള്ഫ് എഡിഷന് ഉദ്ഘാടന ചടങ്ങില് ലീഗ് നേതാക്കള് പങ്കെടുക്കാത്തിനെ തുടര്ന്ന് സോഷ്യല് മീഡിയയില് വിഷയത്തെ ചൊല്ലി വാഗ്വാദങ്ങള് കനത്തിരുന്നു.

dot image

കോഴിക്കോട്: കഴിഞ്ഞ ദിവസങ്ങളിൽ നടന്ന സംഭവങ്ങളോടെ മുസ്ലിം ലീഗ്-സമസ്ത ബന്ധം കൂടുതല് മോശമാവുന്നതിനിടെ ഫേസ്ബുക്ക് പോസ്റ്റുമായി എസ്കെഎസ്എസ്എഫ് സംസ്ഥാന വൈസ് പ്രസിഡന്റ് സത്താര് പന്തല്ലൂര്. സുപ്രഭാതം ദിനപത്രത്തിന്റെ ഗള്ഫ് എഡിഷന് ഉദ്ഘാടന ചടങ്ങില് ലീഗ് നേതാക്കള് പങ്കെടുക്കാത്തിനെ തുടര്ന്ന് സോഷ്യല് മീഡിയയില് വിഷയത്തെ ചൊല്ലി വാഗ്വാദങ്ങള് കനത്തിരുന്നു. ഈ ഘട്ടത്തിലാണ് 'ഇന്നലെകളില് കൈ കോര്ത്തു നടന്ന പോലെ നാളെയും നടക്കണം' എന്ന് പറഞ്ഞുള്ള സത്താര് പന്തല്ലൂരിന്റെ ഫേസ്ബുക്ക് കുറിപ്പ്.

സത്താര് പന്തല്ലൂരിന്റെ കുറിപ്പ്

Even if there was a million reasons to leave, you would still look for the one reason on stay. - പിരിയാൻ നൂറായിരം കാരണങ്ങളുണ്ടെങ്കിലും ചേർന്നു നിൽക്കാൻ ഒറ്റ കാരണം മതി- ബന്ധങ്ങളെ കുറിച്ചു പറയുമ്പോൾ പലപ്പോഴും ഉദ്ധരിക്കപ്പെടുന്ന വാക്യമാണിത്.ഇവിടെ മിക്കവാറും, നമുക്കിടയിൽ നേരെ തിരിച്ചാണുള്ളത്. ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങളുണ്ട്. അകലാനോ, ഒന്നോ രണ്ടോ കാരണങ്ങളും. എന്നിട്ടും പലരും അകൽച്ചയെ കുറിച്ച് ചിന്തിക്കുന്നു. അതേ കുറിച്ചു സംസാരിക്കുന്നു. ചെറുതിനെ വലുതാക്കാൻ മത്സരിക്കുന്നു. എന്തും വെട്ടിമുറിക്കാൻ എളുപ്പമാണ്. ചേർത്തു വെക്കാനാണ് പ്രയാസം. മനുഷ്യരാണ്. അഭിപ്രായാന്തരങ്ങളും വീക്ഷണ വൈജാത്യങ്ങളും സ്വാഭാവികം. പലതും സംവാദാത്മകമാണുതാനും. ചില ഘട്ടങ്ങളിൽ അത്തരം സംവാദാത്മക ചർച്ചകളിൽ നമ്മളൊക്കെ ഇടപെടാറുണ്ട്. പക്ഷേ, അതൊന്നും വെറുപ്പുൽപ്പാദിപ്പിക്കാനും അകന്നു നിൽക്കാനുമുള്ള കാരണങ്ങളല്ല, പ്രത്യേകിച്ചും ചേർന്നു നിൽക്കാൻ നൂറായിരം കാരണങ്ങൾ ഉള്ളവർക്ക്. ഇണങ്ങുമ്പോൾ ഓർക്കാവുന്നതേ പിണങ്ങുമ്പോൾ പറയാവൂ എന്ന് പഴമക്കാർ പറയാറുണ്ട്. ചില്ലറ പറഞ്ഞു തമ്മിൽ അകന്നവർ മുമ്പും ഉണ്ടായിട്ടുണ്ട്. കാലം കുറച്ചു കഴിഞ്ഞപ്പോൾ, എന്തിനാണ് അകന്നതെന്നു പോലും ഓർമയില്ലാത്ത വിധം നിസ്സാരമായിരുന്നു പലരുടെയും കാരണങ്ങൾ. പിന്നീട് ഇരുകൂട്ടർക്കും അടുക്കണമെന്നു തോന്നിയിട്ടുണ്ട്. അടുപ്പിക്കാൻ പരസഹസ്രം മധ്യസ്ഥ ശ്രമങ്ങൾ നടന്നിട്ടുണ്ട്. പക്ഷേ, നടന്നിട്ടില്ല. അബദ്ധങ്ങൾ ആർക്കും പറ്റാം. അത് മറക്കാനും പൊറുക്കാനും സാധിക്കുമ്പോഴാണ് മനുഷ്യൻ മനുഷ്യനാകുന്നത്. നാം മനുഷ്യരാണ്. വിശ്വാസികളാണ്. മറക്കാനും പൊറുക്കാനും സാധിക്കണം. സാധിച്ചേ പറ്റൂ. ഇന്നലെകളിൽ കൈ കോർത്തു നടന്ന പോലെ നാളെയും നടക്കണം. നടക്കാൻ സാധിക്കണം. ബന്ധങ്ങൾക്കിടയിൽ വെട്ടുകത്തിയും കോടാലിയുമല്ല കൊണ്ടുനടക്കേണ്ടത്. സൂചിയും നൂലും എപ്പോഴും കൂടെ കരുതേണ്ട സമയത്തും കാലത്തുമാണ് നാം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us