കാക്കനാട് ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചവർക്ക് ഭക്ഷ്യവിഷബാധ; മൂന്ന് കുട്ടികൾ ചികിത്സയില്

ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എൽദോയുടെ മക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്

dot image

കൊച്ചി: കാക്കനാട് മൂന്ന് കുട്ടികൾക്ക് ഭക്ഷ്യവിഷബാധയേറ്റു. ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച കുട്ടികൾക്കാണ് ഭക്ഷ്യ വിഷബാധയേറ്റത്. ഇടച്ചിറയിലെ 'പത്തിരിക്കട 'ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചതിന് ശേഷമാണ് കുട്ടികൾക്ക് ഛർദ്ദിലും വയറിളക്കവും പനിയും ബാധിച്ചത്. തൊട്ട് പിന്നാലെ ഇവർ കളമശേരി മെഡിക്കൽ കോളേജ് ആശുപത്രിയിൽ ചികിത്സ തേടി. ഡിവൈഎഫ്ഐ തൃക്കാക്കര സൗത്ത് മേഖലാ സെക്രട്ടറി പി ബി എൽദോയുടെ മക്കൾക്കാണ് ഭക്ഷ്യവിഷബാധയേറ്റത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us