ഒരു തുള്ളി മദ്യം കിട്ടാനില്ലാത്ത ദിവസം; എന്തിനാണ് ഈ ഡ്രൈ ഡേ?

മദ്യം വില്ക്കുന്നത് സര്ക്കാര് നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്ഷത്തില് ഏകദേശം 20,21 ദിവസങ്ങള് ഡ്രൈ ഡേയായി വരാം.

dot image

മദ്യ വില്പ്പനയില്ലാത്ത ദിവസത്തെയാണ് ഡ്രൈ ഡേ എന്ന് വിളിക്കുന്നത്. ഓരോ 3 മാസത്തിലും ഡ്രൈഡേകളുടെ പട്ടിക സര്ക്കാര് പുറത്തുവിടാറുണ്ട്. ഈ ദിവസങ്ങളിൽ ഒരു തുള്ളി മദ്യം എവിടെ നിന്നും ആർക്കും ലഭിക്കില്ല.

ഒരു പരിപാടിയ്ക്കോ പ്രത്യേക ദിവസത്തിനോ തിരഞ്ഞെടുപ്പിനോ മുന്നോടിയായി കടകളിലും ബാറുകളിലും ക്ലബ്ബുകളിലും മറ്റ് സ്ഥലങ്ങളിലും മദ്യം വില്ക്കുന്നത് സര്ക്കാര് നിരോധിക്കുന്ന ദിവസങ്ങളാണ് ഡ്രൈ ഡേ. ഒരു വര്ഷത്തില് ഏകദേശം 20,21 ദിവസങ്ങള് ഡ്രൈ ഡേയായി വരാം.

മഹാത്മാഗാന്ധിയുടെ ജന്മദിനത്തിലാണ് ഡ്രൈ ഡേ ആരംഭിച്ചത്. മദ്യത്തെക്കുറിച്ചുള്ള ഗാന്ധിജിയുടെ നിലപാട് വളരെ വ്യക്തമായിരുന്നു. അതിനെ മാനിക്കാനും ബോധവല്ക്കരണം നടത്താനുമാണ് ഡ്രൈ ഡേ ആരംഭിച്ചത്. മദ്യവും മയക്കുമരുന്നും വില്ക്കുന്നതിനെതിരെ മഹാത്മാഗാന്ധി നിരന്ത്രം എതിര്പ്പ് പ്രകടിപ്പിച്ചിരുന്നു. ഒക്ടോബര് 2 ഗാന്ധി ജയന്തി, ജനുവരി 26 റിപ്പബ്ലിക് ദിനം, ഓഗസ്റ്റ് 15 സ്വാതന്ത്ര്യദിനം എന്നീ ദിവസങ്ങളിലൊക്കെ ഡ്രൈ ഡേയാണ്.

മദ്യവില്പ്പന നിരോധിച്ചിരിക്കുന്ന ചില ഉത്സവങ്ങളുമുണ്ട്. അതായത് തൃശൂർ പൂരത്തിന് കോർപ്പറേഷൻ പരിധിയിൽ 2 ദിവസം ഡ്രൈ ഡേയാണ്. ഇന്ത്യന് ഭരണഘടനയിലും ഇത് സംബന്ധിച്ച് ഒരു നിയമം ഉണ്ടാക്കിയിട്ടുണ്ട്. ഭരണഘടനയുടെ 47-ാം അനുച്ഛേദത്തിലാണത്.

2008-ല് ജനീവയില് നടന്ന ലോകാരോഗ്യ അസംബ്ലിയില് ഇന്ത്യ ലോക മദ്യവിരുദ്ധ ദിനം എന്ന ആശയം നിര്ദ്ദേശിച്ചു. ഗാന്ധി ജയന്തി ദിനമായ ഒക്ടോബര് രണ്ടിന് മദ്യനിരോധന ദിനമായി ആചരിക്കാന് ഇന്ത്യ നിര്ദേശിച്ചിരുന്നു.11 തെക്കുകിഴക്കന് ഏഷ്യന് രാജ്യങ്ങള് ഈ നിര്ദ്ദേശത്തെ പിന്തുണച്ചു. അതിനുശേഷം ഒക്ടോബര് 2 മദ്യ നിരോധന ദിനമായി അറിയപ്പെടുന്നു.

മദ്യ ഉപഭോഗം നിയന്ത്രിക്കാന് സംസ്ഥാനം ശ്രമിക്കുന്ന നിരവധി മാര്ഗങ്ങളില് ഒന്നാണ് ഡ്രൈ ഡേകള്. എന്നിരുന്നാലും മദ്യം കഴിക്കണമെന്നുളളവര് ഡ്രൈ ഡേയിലും എങ്ങനെയെങ്കിലും സംഘടിപ്പിച്ച് മദ്യം കുടിക്കാറുണ്ട്. ചെയ്യരുത് എന്ന് പറയുന്ന കാര്യം ചെയ്യാനുളള റിവേഴ്സ് സൈക്കോളജി ആണ് ഇതിന് പിന്നിലെയും കാരണം.

കുടിച്ച് പൂസാവുമോ കേരളം? സംസ്ഥാനത്ത് ഡ്രൈഡേ പിൻവലിക്കാൻ ആലോചന
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us