കയ്യില് ഇടേണ്ട കമ്പി മാറിയെന്ന പരാതിയിൽ ചർച്ച; മെഡിക്കൽ ബോർഡ് രൂപീകരിക്കും

മെഡിക്കൽ കോളേജ് അധികൃതരാണ് ചർച്ചയ്ക്ക് വിളിച്ചത്. രോഗിയുടെ കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുകയാണ് ലക്ഷ്യം

dot image

കോഴിക്കോട്: കോഴിക്കോട് മെഡിക്കൽ കോളേജിലെ ശത്രക്രിയയിൽ കമ്പി മാറിയിട്ടെന്ന പരാതിയിൽ രോഗിയുടെ കുടുംബത്തെയും ബിജെപി നേതാക്കളെയും ഉൾപ്പെടുത്തി ചർച്ച നടത്തി. മെഡിക്കൽ ബോർഡ് രൂപീകരിക്കണം എന്നാണ് ആവശ്യം. ചികിത്സ പിഴവ് ഉണ്ടായോയെന്ന് പരിശോധിക്കണമെന്നും ആവശ്യപ്പെട്ടു.

മെഡിക്കൽ കോളേജ് അധികൃതരാണ് ചർച്ചയ്ക്ക് വിളിച്ചത്. രോഗിയുടെ കുടുംബത്തിന്റെ ആശങ്ക പരിഹരിക്കുകയാണ് ലക്ഷ്യം. അതേസമയം ചികിത്സ പിഴവില്ലെന്ന് മെഡിക്കൽ കോളേജ് അധികൃതർ ആവർത്തിച്ച് വ്യക്തമാക്കി. പൊലീസ് ആവശ്യപ്പെട്ടാൽ മെഡിക്കൽ ബോർഡ് രൂപീകരിക്കുമെന്നും ഓർത്തോ എച്ചഒഡി പറഞ്ഞു. ഏത് അന്വേഷണത്തെയും സ്വാഗതം ചെയ്യുന്നുവെന്നും ഓർത്തോ വിഭാഗം മേധാവി ഡോ. ജേക്കബ് കൂട്ടിച്ചേർത്തു.

ശസ്ത്രക്രിയയില് പൊട്ടിയ കയ്യില് ഇടേണ്ട കമ്പി മാറി പോയെന്ന ആരോപണത്തില് കഴമ്പില്ലെന്ന് അസ്ഥിരോഗ വിഭാഗം തലവന് ഡോ. ജേക്കബ് നേരത്തെ പറഞ്ഞിരുന്നു. ശസ്ത്രക്രിയ നടത്തിയതില് പിഴവുണ്ടായിട്ടില്ല. പ്രോട്ടോക്കോള് പ്രകാരമായിരുന്നു ശസ്ത്രക്രിയ. സംഭവത്തില് സമഗ്ര അന്വേഷണം നടത്തമെന്ന് ആവശ്യപ്പെട്ട് മെഡിക്കല് കോളജ് സൂപ്രണ്ടിന് ഉടന് കത്തു നല്കുമെന്നും അറിയിച്ചിരുന്നു. ഇക്കാര്യം അന്വേഷിച്ച് ഉറപ്പ് വരുത്തണമെന്നാവശ്യപ്പെട്ടാണ് സൂപ്രണ്ടിന് കത്ത് നല്കുകയെന്നും ഡോ. ജേക്കബ് പറഞ്ഞു. പൊട്ടിയ കയ്യില് ഇടേണ്ട കമ്പി മാറി പോയെന്നാണ് യുവാവിന്റെ പരാതി. കോഴിക്കോട് പയ്യാനക്കല് സ്വദേശി അജിത്താണ് പരാതിക്കാരന്. പൊലീസ് അജിത്തിന്റെ മൊഴിയെടുത്തിരുന്നു.

ശസ്ത്രക്രിയയ്ക്കു ശേഷം രോഗിയായ അജിത്തിന് വേദന ശക്തമായപ്പോഴാണ് ചികിത്സയില് പിഴവുപറ്റിയെന്ന പരാതി ഉന്നയിച്ചത്. രാത്രി വീണ്ടും ശസ്ത്രക്രിയ നടത്താമെന്ന് ഡോക്ടര് പറഞ്ഞു. നിരസിച്ചപ്പോള് ഡോക്ടര് ദേഷ്യപ്പെട്ടതായും അജിത്ത് പറഞ്ഞു. 24 വയസുകാരനായ അജിത്തിനെ വാഹനാപകടത്തെ തുടര്ന്നാണ് മെഡിക്കല് കോളേജ് ആശുപത്രിയില് പ്രവേശിപ്പിച്ചത്. ശസ്ത്രക്രിയക്കു വേണ്ടി ഒരാഴ്ചയോളമാണ് ആശുപത്രിയില് കഴിഞ്ഞത്.

അങ്കണവാടി ജീവനക്കാരുടെ ശമ്പളം മരവിപ്പിച്ചു; ധനവകുപ്പിന്റെ വിചിത്ര ഉത്തരവ്

പൊട്ടലുണ്ടെന്ന് തിരിച്ചറിഞ്ഞിട്ടും ശസ്ത്രക്രിയ ഒരാഴ്ച നീട്ടുകയായിരുന്നു. മറ്റൊരു രോഗിയുടെ കമ്പിയാണ് ഡോക്ടര് തന്റെ കയ്യിലിട്ടതെന്നും തങ്ങള് വാങ്ങി കൊടുത്ത കമ്പിയല്ല ഇട്ടതെന്നും അജിത്തിന്റെ അമ്മ പറഞ്ഞു. കൈ വേദന അസഹനീയമായപ്പോള് അജിത്തിന് അനസ്തേഷ്യ നല്കി. 3000 രൂപയുടെ ശസ്ത്രക്രിയ ഉപകരണങ്ങള് തങ്ങള് വാങ്ങി നല്കിയെങ്കിലും അതൊന്നും ഡോക്ടര് ഉപയോഗിച്ചിട്ടില്ലെന്നും അജിത്തിന്റെ അമ്മ ആരോപിച്ചിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us