Jan 24, 2025
02:13 PM
പാലക്കാട്: കൊല്ലങ്കോടിന് സമീപം കമ്പിവേലിയില് പുലി കുടുങ്ങി. കൊല്ലങ്കോട് വാഴപ്പുഴയിലാണ് സംഭവം. വാഴപ്പുഴ സ്വദേശി ഉണ്ണികൃഷ്ണന്റെ പറമ്പിലെ കമ്പി വേലിയിലാണ് പുലി കുടുങ്ങിയത്. വനം വകുപ്പ് ഉദ്യോഗസ്ഥര് സ്ഥലത്തെത്തിയിട്ടുണ്ട്. രക്ഷിക്കാനുള്ള ശ്രമം തുടരുകയാണ്.
പ്രദേശത്ത് അടുത്തകാലത്തായി പുലിശല്യമുണ്ടായിരുന്നുവെന്ന് നാട്ടുകാര് പറയുന്നു. രാവിലെ ഏഴുമണിയോടെയാണ് പുലിയെ കമ്പിവേലിയില് കുടുങ്ങിയ നിലയില് കണ്ടെത്തിയത്. ഉടന് തന്നെ വനംവകുപ്പിനെ വിവരം അറിയിക്കുകയായിരുന്നു. പുലിയെ മയക്കുവെടി വെച്ച് പിടികൂടാനാണ് തീരുമാനിച്ചിരിക്കുന്നത്. പിടികൂടി പുലിയെ കാട്ടിലേക്ക് വിടും.