പാനൂര് ഷൈജു, സുബീഷ് സ്മാരക മന്ദിരം ഉദ്ഘാടനത്തിന് എം വി ഗോവിന്ദനെത്തിയില്ല; പകരം എം വി ജയരാജന്

ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ ഉണ്ടായ സ്ഫോടനത്തെ സിപിഐഎം അംഗീകരിക്കില്ലെന്നും രണ്ടും രണ്ട് സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു

dot image

കണ്ണൂര്: പാനൂരില് ബോംബ് നിർമ്മാണത്തിനിടെ കൊല്ലപ്പെട്ടവരുടെ ഓര്മ്മക്കായി നിർമ്മിച്ച രക്തസാക്ഷി സ്മാരക മന്ദിരം ഉദ്ഘാടനം ചെയ്തത് സിപിഐഎം കണ്ണൂര് ജില്ലാ സെക്രട്ടറി എം വി ജയരാജൻ. സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദൻ ഉദ്ഘാടനം ചെയ്യുമെന്നാണ് നേരത്തെ പ്രഖ്യാപിച്ചിരുന്നത്. എന്നാല് അദ്ദേഹം പങ്കെടുത്തില്ല. പകരമാണ് എം വി ജയരാജൻ ഉദ്ഘാടനം ചെയ്തത്. പാനൂർ ചെറ്റക്കണ്ടിയിൽ ഷൈജു, സുബീഷ് എന്നിവർക്കായാണ് മന്ദിരം പണിതത്. കഴിഞ്ഞ ഒമ്പത് വർഷവും രക്തസാക്ഷി അനുസ്മരണം നടന്നിട്ടുണ്ട്. നാടാകെ സ്നേഹിക്കുന്നവരായിരുന്നു ഷൈജുവും സുബീഷും എന്ന് എം വി ജയരാജൻ പറഞ്ഞു.

ചെറ്റക്കണ്ടിയിലെ സംഭവത്തെ പാർട്ടി തള്ളിപ്പറഞ്ഞിട്ടില്ല. സമഗ്രമായ അന്വേഷണം നടത്തണമെന്ന് സിപിഐഎം അന്ന് ആവശ്യപ്പെട്ടിരുന്നു. അന്നത്തെ യുഡിഎഫ് സർക്കാർ പല കള്ളക്കേസുകളും എടുത്തുവെന്നും എം വി ജയരാജൻ ആരോപിച്ചു. ലോക്സഭാ തിരഞ്ഞെടുപ്പ് സമയത്ത് പാനൂരിൽ ഉണ്ടായ സ്ഫോടനത്തെ സിപിഐഎം അംഗീകരിക്കില്ലെന്നും രണ്ടും രണ്ട് സംഭവങ്ങളാണെന്നും അദ്ദേഹം പറഞ്ഞു. തിരഞ്ഞെടുപ്പ് സമയത്ത് ഉണ്ടായ സ്ഫോടനം രണ്ട് സംഘങ്ങൾ തമ്മിലുണ്ടായ കുടിപ്പകയുടെ ഭാഗമാണെന്നും എം വി ജയരാജൻ കൂട്ടിച്ചേര്ത്തു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us