എയിഡഡ് കൊള്ള: നിത്യചെലവിനുള്ള പണം കണ്ടെത്തുന്നത് അധ്യാപകരില് നിന്ന്,കൊടുത്തില്ലെങ്കില് സ്ഥലംമാറ്റം

സ്കൂള് ബസിന്റെ ചെലവും വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും തുടങ്ങി സകല ചെലവും ഇവരെ അടിച്ചേല്പ്പിക്കും.

dot image

തൃശൂര്: തൃശൂരില് കൂരിക്കുഴി, മച്ചാട്, പള്ളിക്കല് സ്കൂളുകളുടെ മറവില് അധ്യാപക നിയമനക്കൊള്ള നടത്തുന്ന വിസി പ്രവീണ് സ്കൂളുകളിലെ ദൈനംദിന ചെലവുകളും കണ്ടെത്തുന്നത് തസ്തികയില്ലാതെ ജോലി ചെയ്യുന്ന അധ്യാപകരില് നിന്ന്. കൂലിപ്പണിയെടുത്ത് വേണമെങ്കില് പണം തരാമെന്ന് യോഗത്തില് പറയുന്ന അധ്യാപകന്റെ സംഭാഷണം റിപ്പോര്ട്ടറിന് കിട്ടി. പണം കൊടുക്കാന് തയ്യാറാവാത്തവരെ മറ്റ് സ്കൂളുകളിലേക്ക് സ്ഥലംമാറ്റുന്നതും പതിവാണ്. അതിനിടെ മാനേജറുടെ ഇടപാടുകളെ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നാവശ്യപ്പെട്ട് കെഎസ്ടിഎ രംഗത്തെത്തി.

സ്കൂള് തുറക്കാനിരിക്കെ അറ്റകുറ്റപ്പണികള്ക്കായി പണം പിരിക്കണമെന്ന് ആവശ്യപ്പെട്ട് മാനേജര് യോഗം വിളിച്ചിരുന്നു. ഇതിനെതിരെ അധ്യാപകര് എതിര്പ്പ് വ്യക്തമാക്കുകയും ചെയ്തു. ഇല്ലാത്ത തസ്തികകളിലേക്ക് ലക്ഷങ്ങള് വാങ്ങി നിയമിച്ച് ഒരു രൂപ പോലും ശമ്പളം കിട്ടാത്ത അധ്യാപകരാണ് തങ്ങളുടെ ഗതികേട് യോഗത്തില് പറഞ്ഞത്. കൂലിപ്പണിക്ക് പോയി പണം കണ്ടെത്തിത്തരാം എന്നുപോലും പറയേണ്ടി വരുന്നുവെന്ന് അധ്യാപകര് പറയുന്നു. സ്കൂള് ബസിന്റെ ചെലവും വൈദ്യുതി ബില്ലും കുടിവെള്ള ബില്ലും തുടങ്ങി സകല ചെലവും ഇവരെ അടിച്ചേല്പ്പിക്കും. പണം കൊടുക്കാത്തവരെ സ്ഥലംമാറ്റും. പിന്നെ ഭീഷണിയാണെന്നും അധ്യാപകര് പറയുന്നു.

നിരവധി അധ്യാപകരെയാണ് ഇങ്ങനെ മറ്റ് സ്കൂളുകളിലേക്ക് പല തവണയായി സ്ഥലം മാറ്റിയത്. സസ്പെന്ഷന് വേറെയും. ഇല്ലാത്ത കുട്ടികളെ വ്യാജമായി ചേര്ത്തപ്പോള് അവര്ക്ക് അറ്റന്ഡന്സ് കൊടുക്കാന് കഴിയില്ലെന്ന് പറഞ്ഞ അധ്യാപകരെ ഭീഷണിപ്പെടുത്തി. ഇതിന് മാനേജര് വി സി പ്രവീണിനെതിരെ കേസും നിലവിലുണ്ട്. അതിനിടെ വി സി പ്രവീണിനെതിരെ കെഎസ്ടിഎ വലപ്പാട് ഉപജില്ലാ കമ്മിറ്റിയും രംഗത്തെത്തി. മാനേജര് വി സി പ്രവീണിന്റെ ഇടപടാടുകളെ സംബന്ധിച്ച് സമഗ്രാന്വേഷണം നടത്തുകയും കുറ്റക്കാര്ക്കെതിരെ കര്ശന നടപടിയെടുക്കണമെന്നും കെഎസ്ടിഎ ആവശ്യപ്പെട്ടു.

dot image
To advertise here,contact us
dot image