പ്രതികൂല കാലാവസ്ഥ; കരിപ്പൂരില് എയര് ഇന്ത്യ എക്സ്പ്രസ് വിമാനങ്ങള് വൈകുന്നു, പ്രതിഷേധം

വിമാനത്താവളത്തില് യാത്രക്കാര് പ്രതിഷേധിക്കുകയാണ്.

dot image

കോഴിക്കോട്: പ്രതികൂല കാലാവസ്ഥയെ തുടര്ന്ന് വിമാനങ്ങള് വൈകുന്നു. കരിപ്പൂരില് നിന്നും മസ്കറ്റിലേക്കും അബുദാബിയിലേക്കും പോകേണ്ട എയര് ഇന്ത്യാ എക്സ്പ്രസ് വിമാനങ്ങളാണ് വൈകുന്നത്. വിമാനത്താവളത്തില് യാത്രക്കാര് പ്രതിഷേധിക്കുകയാണ്.

ഭക്ഷണവും വെള്ളവും താമസസൗകര്യവും ഒരുക്കിയിട്ടില്ലായെന്നാണ് യാത്രക്കാര് പറയുന്നത്. ഇന്നലെ രാത്രി 11.10ന് പുറപ്പെടേണ്ടിയിരുന്നതായിരുന്നു മസ്കറ്റിലേക്കുള്ള എയര് ഇന്ത്യാ എക്സ്പ്രസ് വിമാനം. നൂറിലധികം യാത്രക്കാരാണ് പ്രതിഷേധിക്കുന്നത്.

വിമാനം നാല് മണിക്കൂര് വൈകുമെന്നായിരുന്നു ആദ്യം അറിയിച്ചിരുന്നതെന്നും പിന്നീട് അത് നീണ്ടുപോവുകയായിരുന്നുവെന്നും യാത്രക്കാര് പറയുന്നു. പ്രതികൂല കാലാവസ്ഥയാണ് യാത്രക്ക് തടസ്സം സൃഷ്ടിക്കുന്നതെന്നാണ് എയര് ഇന്ത്യാ എക്സ്പ്രസ് അധികൃതര് അറിയിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us