ദേശീയപാത നിര്മ്മാണ മേഖലയില് അപകടമൊഴിവാക്കാന് പൂജ; തൊഴിലാളികളുടെ ആവശ്യപ്രകാരമെന്ന് വിശദീകരണം

ചമ്മനാട് നിര്മാണ മേഖലയില് പ്രത്യേക പന്തല് കെട്ടിയാണ് പൂജ

dot image

ആലപ്പുഴ: ദേശീയപാത നിര്മ്മാണ മേഖലയില് അപകടമൊഴിവാക്കാന് പൂജ. ആലപ്പുഴ അരൂര്- തുറവൂര് ഉയരപ്പാത നിര്മാണ മേഖലയിലാണ് രണ്ടു ദിവസത്തെ പൂജ നടക്കുന്നത്. ചമ്മനാട് നിര്മാണ മേഖലയില് പ്രത്യേക പന്തല് കെട്ടിയാണ് പൂജ.

നിര്മാണ മേഖലയില് ഒന്നേകാല് വര്ഷത്തിനിടെ വാഹന അപകടങ്ങളില് 25 പേര് മരിച്ചിരുന്നു. നിര്മാണ തൊഴിലാളികള് മൂന്ന് പേരും മരിച്ചു. ഇതോടെ തൊഴിലാളികളുടെ ആവശ്യപ്രകാരമാണ് പൂജയെന്നാണ് വിശദീകരണം. ഉയരപ്പാത നിര്മാണ മേഖലയില് ആയിരത്തോളം അതിഥി തൊഴിലാളികളാണ് ജോലി ചെയ്യുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us