വാര്ഡ് പുനര്വിഭജന ഓർഡിനൻസ്: തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കാത്ത് സര്ക്കാര്

കമ്മീഷന്റെ അനുമതിയോടെ ഓര്ഡിനന്സിന് ഗവര്ണറുടെ അംഗീകാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സര്ക്കാര്

dot image

തിരുവനന്തപുരം: തദ്ദേശ വാര്ഡ് പുനര്വിഭജനത്തിനുള്ള ഓര്ഡിനന്സിന് തിരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി കാത്ത് സര്ക്കാര്. ഓര്ഡിനന്സ് ഗവര്ണര് മടക്കി അയച്ചതിന് പിന്നാലെ തന്നെ സര്ക്കാര് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിച്ചിരുന്നു. നാളെ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളനത്തിനുളള തീയതി തീരുമാനിക്കും.

തടസവാദങ്ങളൊന്നും ഉന്നയിക്കാതെ ഗവര്ണര് ഒപ്പിടുമെന്ന പ്രതീക്ഷയില് തന്നെയാണ് സര്ക്കാര് തദ്ദേശവാര്ഡ് പുനര് വിഭജനത്തിനുള്ള ഓര്ഡിനന്സ് രാജ്ഭവനിലേക്ക് അയച്ചത്. എന്നാല് പെരുമാറ്റച്ചട്ടം ചൂണ്ടിക്കാട്ടി ഓര്ഡിനന്സ് ഗവര്ണര് മടക്കിയിരുന്നു. പിന്നാലെ തന്നെ സര്ക്കാര് തിരഞ്ഞെടുപ്പ് കമ്മീഷനെ സമീപിക്കുകയും ചെയ്തു. കമ്മീഷന്റെ അനുമതിയോടെ ഓര്ഡിനന്സിന് ഗവര്ണറുടെ അംഗീകാരം നേടാനാകുമെന്ന പ്രതീക്ഷയിലാണ് സര്ക്കാര്.

അടുത്ത തിരഞ്ഞെടുപ്പിന് മുമ്പായി തദ്ദേശ വാര്ഡ് പുനര് വിഭജനം നടപ്പിലാക്കാനാണ് സര്ക്കാര് തീരുമാനം. തിരഞ്ഞെടുപ്പ് കമ്മീഷന്റെയും ഗവര്ണറുടെയും നിലപാടുകള് നടപടി ക്രമങ്ങള് വൈകിപ്പിക്കുമോയെന്ന ആശങ്ക സര്ക്കാരിനുണ്ട്. നിലവില് സാങ്കേതിക കാരണങ്ങള് ചൂണ്ടിക്കാട്ടിയ ഗവര്ണര് ഇനി മറ്റെന്തെങ്കിലും ഉടക്കിട്ട് പ്രതിസന്ധി തീര്ത്താല്, നിയമസഭാ സമ്മേളത്തില് സര്ക്കാര് ബില്ല് കൊണ്ടുവന്നേക്കും. നാളെ ചേരുന്ന മന്ത്രിസഭായോഗം നിയമസഭാ സമ്മേളത്തിന് തീയതി തീരുമാനിക്കും. ലോക്സഭാ തിരഞ്ഞെടുപ്പ് ഫലം വന്നതിന് ശേഷം ജൂണ് പത്തുമുതല് സഭാ സമ്മേളനം ആരംഭിക്കാനാണ് സര്ക്കാര് ആലോചന.

അവയവമാഫിയ ലക്ഷ്യമിടുന്നത് സാമ്പത്തിക പ്രതിസന്ധി; രോഗവുമുള്ളവരെയും ചൂഷണം ചെയ്ത് തട്ടിപ്പ്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us