നദ്വിയുടെ വിമര്ശനം: സമസ്തയിലെ ഇടത്-ലീഗ് അനുകൂലികള് തമ്മിലുള്ള ഭിന്നത പരസ്യപ്പോരിലേക്ക്

സമസ്തയിലെ ഇടത്-ലീഗ് അനുകൂലികള് തമ്മിലുള്ള ഭിന്നതയാണ് പരസ്യപ്പോരിലെത്തിയിരിക്കുന്നത്

dot image

മലപ്പുറം: കേന്ദ്രമുശാവറ അംഗവും സുപ്രഭാതം ചീഫ് എഡിറ്ററുമായ ഡോ. ബഹാഉദ്ദീന് നദ്വിയുടെ സമസ്ത നേതൃത്വത്തിനെതിരായ വിമര്ശനനത്തില് സമസ്തയില് പരസ്യപ്പോര് മുറുകുന്നു. സമസ്തയിലെ ഇടത്-ലീഗ് അനുകൂലികള് തമ്മിലുള്ള ഭിന്നതയാണ് പരസ്യപ്പോരിലെത്തിയിരിക്കുന്നത്.

ബഹാഉദ്ദീന് നദ്വിയുടെ പ്രസ്താവനയില് ജിഫ്രി തങ്ങള് ഉള്പ്പടെയുള്ളവര്ക്ക് കടുത്ത അതൃപ്തിയുണ്ട്. സംഘടനയ്ക്ക് ഉള്ളില് പറയേണ്ടത് പരസ്യമാക്കിയെന്നാണ് വിമര്ശനം. നദ്വിക്കെതിരെ കര്ശന നടപടി വേണമെന്നും ലീഗ് വിരുദ്ധ ചേരി ആവശ്യപ്പെടുന്നു. എന്നാല് നദ്വി പറഞ്ഞത് അണികളുടെ പൊതുവികാരമെന്നാണ് ലീഗ് അനുകൂലികളുടെ പ്രതികരണം. അതേസമയം സമസ്തയില് പരസ്യ പ്രതികരണങ്ങള്ക്ക് വിലക്കുണ്ട്.

നദ്വിക്ക് കാരണം കാണിക്കല് നോട്ടീസ് നല്കിയതില് ലീഗ് അനുകൂല നേതാക്കള് കടുത്ത അതൃപ്തിയിലാണ്. കാരണം കാണിക്കല് നോട്ടീസിന് പിന്നില് പ്രത്യേക താല്പ്പര്യങ്ങളെന്നാണ് ആരോപണം. ലീഗിനെതിരെ പലവട്ടം പരസ്യവിമര്ശനം നടത്തിയ മുക്കം ഉമര് ഫൈസിയോട് എന്തുകൊണ്ട് വിശദീകരണം ആവശ്യപ്പെട്ടില്ലെന്നും ഇവര് ചോദിക്കുന്നു. ഈ സാഹചര്യത്തില് സമസ്തയുടെ അടുത്ത മുശാവറ യോഗം നിര്ണായകമാകും.

മത നിഷേധികള്ക്കെതിരെ കര്ശന നിലപാട് സ്വീകരിച്ച സംഘടനയാണ് സമസ്ത, അടുത്ത കാലത്തായി അതിനു മാറ്റങ്ങള് വന്നുവെന്നായിരുന്നു ബഹാഉദ്ദീന് നദ്വിയുടെ പ്രസ്താവന. റിപ്പോര്ട്ടറിന് നല്കിയ അഭിമുഖത്തിലായിരുന്നു വിമര്ശനം. സുപ്രഭാതം ഗള്ഫ് എഡിഷന് ഉദ്ഘാടന ചടങ്ങ് അതിന് തെളിവാണെന്നും ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു. ചടങ്ങില് മന്ത്രി പി എ മുഹമ്മദ് റിയാസ് പങ്കെടുത്തത് ചൂണ്ടികാട്ടിയായിരുന്നു വിമര്ശനം. നിരീശ്വരവാദിയായ ഒരാള്ക്ക് തക്ബീര് ചൊല്ലി പിന്തുണ നല്കുന്നത് ബുദ്ധിശൂന്യമാണെന്ന് ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞു.

സുപ്രഭാതത്തിന് മാര്ഗഭ്രംശം സംഭവിച്ചതു കൊണ്ടാണ് ഗള്ഫ് എഡിഷന് ചടങ്ങില് നിന്ന് വിട്ടുനിന്നതെന്നും അദ്ദേഹം പറഞ്ഞു. സുപ്രഭാത്തിനകത്ത് കുറച്ചുകാലമായി പ്രഖ്യാപിത രീതിയില് നിന്നും ചെറിയ രീതിയില് മാര്ഗഭ്രംശം സംഭവിച്ചിട്ടുണ്ട്. അത് ശരിയാക്കി എടുക്കേണ്ടതുണ്ട്. വ്യക്തത വരുത്തിയ ശേഷം സഹകരിക്കാമെന്ന നിലപാടിലാണ്. മനഃപൂര്വ്വം മാറി നിന്നതാണ്. മുസ്ലിം ലീഗ് നേതാക്കള് ചടങ്ങില് നിന്നും പങ്കെടുക്കാത്തതിന്റെ കാരണം അറിയില്ല. പങ്കെടുത്ത ജിഫ്രി തങ്ങള് അടക്കമുള്ളവര് നിലവിലെ നിലപാടുമായി യോജിച്ചുവരുന്നവരായിരിക്കാം.

നിരീശ്വരവാദിക്ക് തക്ബീര് ചൊല്ലുന്നത് ബുദ്ധിശൂന്യം; സമസ്തയ്ക്കെതിരെ ബഹാഉദ്ദീന് മുഹമ്മദ് നദ്വി

സമസ്തയിലെ പൂര്വികരുടെ നിലപാടുകള് മറക്കരുത്. വ്യക്തിപരമായ കാഴ്ച്ചപ്പാടുകള്ക്കോ, താല്പ്പര്യങ്ങള്ക്കോ സമസ്തയില് പ്രസക്തിയില്ല. സമസ്ത നേതൃത്വം മാറേണ്ട, നയങ്ങള് മാറ്റിയാല് മതി. പരസ്പരം സമരസപ്പെട്ടായിരുന്നു മുസ്ലിം ലീഗും, സമസ്തയും മുന്നോട്ട് പോയത്. സംഘടിതനീക്കങ്ങളിലൂടെ മാത്രമേ അധികാരികളുമായി ഇടപെടാന് സാധിക്കൂ. സഹസഞ്ചാരമാണ് സമൂഹത്തിന് ആവശ്യമാണെന്നും ബഹാഉദ്ദീന് മുഹമ്മദ് നദ്വി പറഞ്ഞിരുന്നു. പ്രസ്താവനയ്ക്ക് പിന്നാലെ നദ്വിക്ക് സമസ്ത കാരണം കാണിക്കല് നോട്ടീസ് നല്കി. 48 മണിക്കൂറിനകം വിശദീകരണം നല്കാനായിരുന്നു നിര്ദേശം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us