'മദ്യനയത്തിലെ ഇളവിന് കോഴപ്പണം, മുസ്ലിംലീഗ് സമരത്തിലേക്ക്; അഡ്വ പി എം എ സലാം

'എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവെക്കണം'

dot image

കോഴിക്കോട്: മദ്യനയത്തിലെ ഇളവിന് വേണ്ടി ബാറുടമകളില്നിന്ന് കോടികള് കൈക്കൂലി വാങ്ങിയതായി തെളിവുകള് പുറത്ത് വന്ന സാഹചര്യത്തില് എക്സൈസ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്ന് മുസ്ലിംലീഗ്. സംസ്ഥാന സര്ക്കാറിന്റെ മദ്യ നയമാറ്റത്തില് മുസ്ലിംലീഗ് സമരത്തിലേക്ക് പോകുമെന്ന് മുസ്ലിംലീഗ് സംസ്ഥാന ജനറല് സെക്രട്ടറി അഡ്വ പി എം എ സലാം അറിയിച്ചു. മദ്യവര്ജനമെന്ന മുന് നയത്തില് നിന്നും ഇടതുപക്ഷം മാറി. മദ്യത്തിന്റെ വ്യാപനത്തിന് സര്ക്കാര് തയ്യാറാകുന്നു. പ്രീമിയം മദ്യത്തിന്റെ ഹോം ഡെലിവറിക്കാണ് സര്ക്കാര് ശ്രമം. ഡ്രൈ ഡേ മാറ്റാനുള്ള തീരുമാനത്തിന് പിന്നില് കോഴയാണ്. പണം സമ്പാദനത്തിന് കേരളത്തെ മയക്കി കിടത്താനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും പി എം എ സലാം ആരോപിച്ചു.

അഴിമതിപ്പണം കണ്ട് കണ്ണ് മഞ്ഞളിച്ചത് കൊണ്ടാണ് ഈ കൊടും പാതകം ചെയ്യുന്നത്. മദ്യനയത്തിലെ ഇളവിന് പകരമായി ഓരോ ബാറുടമകളും രണ്ടര ലക്ഷം വീതം നല്കണമെന്നാണ് പുറത്തായ ശബ്ദരേഖയില് പറയുന്നത്. കോടികളുടെ അഴിമതിയാണ് ഇതിലൂടെ നടക്കുന്നത്. മദ്യലഭ്യത വര്ദ്ധിപ്പിച്ച് കേരളത്തെ ഒന്നടങ്കം ലഹരിയില് മുക്കാനാണ് സര്ക്കാര് നീക്കം. ഇതൊരിക്കലും അംഗീകരിക്കാന് കഴിയില്ല. ബാര് കോഴ സംബന്ധിച്ച പുതിയ ആരോപണങ്ങളില് സ്വതന്ത്രവും സമഗ്രവുമായ അന്വേഷണം വേണം. ഇടത് ഭരണത്തില് സംസ്ഥാനം ലഹരിമാഫിയ കയ്യടക്കുന്ന സ്ഥിതിയാണുള്ളതെന്നും പി എം എ സലാം ആരോപിച്ചു.

'മദ്യനയത്തിൽ മാറ്റം വരുത്തിയിട്ടില്ല, മന്ത്രി രാജിവെക്കേണ്ടതില്ല'; ബാർ കോഴ ആരോപണം തള്ളി സിപിഐഎം

മദ്യനയത്തിലെ ഇളവിന് പകരമായി പണപ്പിരിവ് നിര്ദേശിച്ച് ബാര് ഉടമകളുടെ സംഘടന ഫെഡറേഷന് ഓഫ് കേരള ഹോട്ടല് അസോസിയേഷന് നേതാവ് അയച്ച ശബ്ദ സന്ദേശം പുറത്ത് വന്നിരുന്നു. ഡ്രൈ ഡേ ഒഴിവാക്കാനും ബാര് സമയം കൂട്ടാനും അടക്കം ഒരാള് നല്കേണ്ടത് രണ്ടര ലക്ഷം രൂപയാണെന്നായിരുന്നു ശബ്ദരേഖയിലെ സംഭാഷണം. സംഘടനയുടെ ഇടുക്കി ജില്ലാ പ്രസിഡന്റ് അനിമോന്റെ ശബ്ദ സന്ദേശമാണ് പുറത്തുവന്നത്. സംഘടനയുടെ സംസ്ഥാന പ്രസിഡന്റിന്റെ നിര്ദേശപ്രകാരമാണ് പിരിവെന്നാണ് സന്ദേശത്തില് പറയുന്നത്. ഇതിനെ തുടര്ന്ന് സര്ക്കാറിനെതിരെ പ്രതിപക്ഷം ശക്തമായ ആരോപണവുമായി രംഗത്തെത്തിയിരിക്കുകയാണ്. സംഭവത്തില് എക്സൈസ് വകുപ്പ് മന്ത്രി എം ബി രാജേഷ് രാജിവെക്കണമെന്നാണ് പ്രതിപക്ഷത്തിന്റെ ആവശ്യം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us