'അധ്യാപക നിയമന കൊള്ള വന് ചതി, പ്രവീണ് തട്ടിപ്പുകാരന്'; നടപടിയെടുക്കുമെന്ന് മന്ത്രി

വെള്ളാപ്പള്ളിയുടെ സ്കൂളിലാണ് മാനേജന് പ്രവീണ് ജോലി ചെയ്യുന്നത്.

dot image

തിരുവനന്തപുരം: അധ്യാപക നിയമന കൊള്ളയില് സര്ക്കാര് ഇടപെടല്. കൂരിക്കുഴി, മച്ചാട്, പള്ളിക്കല്, കൂരിക്കുഴി സ്കൂളുകളുടെ മാനേജര് വി സി പ്രവീണ് വലിയ തട്ടിപ്പുകാരനാണെന്നും ആവശ്യമെങ്കില് വിദ്യാഭ്യാസ വകുപ്പ് തന്നെ പൊലീസില് പരാതി നല്കുമെന്നും വിദ്യാഭ്യാസ വകുപ്പ് മന്ത്രി വി ശിവന്കുട്ടി റിപ്പോര്ട്ടര് ടി വിയോട് പറഞ്ഞു. റിപ്പോര്ട്ടര് ടി വി സ്പെഷ്യല് ഇന്വെസ്റ്റിഗേഷന് ടീം ആണ് അധ്യാപക നിയമനകൊള്ളയുടെ വാര്ത്ത പുറത്തുകൊണ്ടുവന്നത്.

'നിരവധി അധ്യാപകരും അനധ്യാപകരും ചതിയില്പ്പെട്ടിട്ടുണ്ട്. പൊലീസ് കേസ് രജിസ്റ്റര് ചെയ്തിട്ടുണ്ട്. ഇത് സംബന്ധിച്ച് വിദ്യാഭ്യാസ വകുപ്പിന് ലഭിച്ച പരാതിയിലും അന്വേഷണം പുരോഗമിക്കുകയാണ്. എസ്എന്ഡിടി യോഗം ജനറല് സെക്രട്ടറിയുമായി ഫോണില് നേരിട്ട് സംസാരിച്ചിട്ടുണ്ട്. നടപടി സ്വീകരിക്കുമെന്നാണ് അദ്ദേഹം എന്നോട് പറഞ്ഞത്. ഗൗരവമുള്ള വിഷയമാണ് സര്ക്കാര് കാണുന്നത്. സര്ക്കാരിനെകൊണ്ട് ചെയ്യാന് കഴിയുന്നതെല്ലാം ഇതില് ചെയ്യും.' മന്ത്രി റിപ്പോര്ട്ടര് ടി വിയോട് പ്രതികരിച്ചു.

വെള്ളാപ്പള്ളിയുടെ സ്കൂളിലാണ് മാനേജന് പ്രവീണ് ജോലി ചെയ്യുന്നത്. നടപടിയെടുക്കുമെന്ന് അദ്ദേഹം ഉറപ്പ് നല്കിയിട്ടുണ്ട്. അന്വേഷണ റിപ്പോര്ട്ട് കിട്ടായാലുടന് സര്ക്കാരും മറ്റ് നടപടികളിലേക്ക് കടക്കുമെന്നും മന്ത്രി പറഞ്ഞു.

വെള്ളാപ്പള്ളി നടേശന് മാനേജറായ തൃശൂര് കഴീമ്പ്രം വിപിഎം എസ്എന്ഡിപി സ്കൂളിലെ ലാബ് അസിസ്റ്റന്റായ വി സി പ്രവീണ് അനധികൃത അവധിയെടുത്ത് സ്കൂളുകള് വാങ്ങിയെന്ന് നേരത്തെ വിജിലന്സും വിദ്യാഭ്യാസ വകുപ്പും കണ്ടെത്തിയിരുന്നു. വി സി പ്രവീണ് 30 വര്ഷങ്ങള്ക്ക് മുമ്പാണ് വെള്ളാപ്പള്ളി നടേശന് മാനേജറായ കഴീമ്പ്രം എസ്എന്ഡിപി സ്കൂളില് ജോലിയില് പ്രവേശിക്കുന്നത്. 2009ല് വിദേശത്ത് പോകാനെന്ന പേരില് അവധിക്ക് അപേക്ഷിച്ച് മൂന്ന് സ്കൂളുകള് വാങ്ങി നാട്ടില്ത്തന്നെ തുടര്ന്നു. വിദേശത്ത് പോയില്ലെന്ന് അറിഞ്ഞുകൊണ്ട് തന്നെ വിദ്യാഭ്യാസ വകുപ്പിലെ ഒരു വിഭാഗം ഉദ്യോഗസ്ഥര് ചേര്ന്ന് ചട്ടത്തില് ഇളവ് ചെയ്ത് സര്ക്കാര് ഉദ്യോഗസ്ഥന് സ്കൂളുകള് വാങ്ങാന് അനുമതി കൊടുത്തു. പിന്നാലെയാണ് പ്രവീണ് തട്ടിപ്പ് തുടങ്ങിയതും ഇല്ലാത്ത തസ്തികയിലേക്ക് നിയനം നടത്തിയതും. 114 അധ്യാപകരെയാണ് ലക്ഷങ്ങള് വാങ്ങി പറ്റിച്ചത്.

dot image
To advertise here,contact us
dot image