സമസ്തയുടെ കാരണം കാണിക്കല് നോട്ടീസ്; മറുപടി നല്കി ബഹാഉദ്ധീന് മുഹമ്മദ് നദ്വി

മുന് കാലങ്ങളില് സമസ്തയിലെ അഭിപ്രായ ഭിന്നതകളും വിഭാഗീയതയും കീഴ്ഘടകങ്ങളില് ആയിരുന്നുവെങ്കില് ഇത്തവണ നേതൃത്വം പോലും രണ്ട് തട്ടിലാണ്.

dot image

മലപ്പുറം: സമസ്തയുടെ കാരണം കാണിക്കല് നോട്ടീസിന് മറുപടി നല്കി സമസ്ത കേന്ദ്ര മുശാവറ അംഗം ബഹാഉദ്ധീന് മുഹമ്മദ് നദ്വി. പരസ്യ പ്രതികരണത്തില് വിശദീകരണം വരുന്ന മുശാവറ യോഗത്തില് നല്കാമെന്ന് കത്തിലൂടെ അറിയിച്ചു. സമസ്ത നേതൃത്വത്തിനും സുപ്രഭാതത്തിനും എതിരെ പരസ്യവിമര്ശനം നടത്തിയതിനാണ് നദ്വിയോട് സമസ്ത വിശദീകരണം തേടിയത്. ഇതിനുള്ള മറുപടിയാണ് സമസ്ത കാര്യാലയത്തില് രേഖാമൂലം എത്തിച്ചു നല്കിയത്.

മുന് കാലങ്ങളില് സമസ്തയിലെ അഭിപ്രായ ഭിന്നതകളും വിഭാഗീയതയും കീഴ്ഘടകങ്ങളില് ആയിരുന്നുവെങ്കില് ഇത്തവണ നേതൃത്വം പോലും രണ്ട് തട്ടിലാണ്. ഒരു കേന്ദ്ര മുശാവറ അംഗം തന്നെ സമസ്ത അധ്യക്ഷന് നേരെയും ഔദ്യോഗിക മുഖപത്രത്തിന് നേരെയും പരസ്യ വിമര്ശനത്തിന് തയ്യാറായതും ഒരു മുശാവറ അംഗത്തിന് നേതൃത്വം കാരണം കാണിക്കല് നോട്ടീസ് നല്കിയതുമെല്ലാം സമസ്തയുടെ ചരിത്രത്തില് കേട്ട് കേള്വിയില്ലാത്തതാണ്.

പുതുതായി രൂപപ്പെട്ട സാഹചര്യം നേതൃത്വത്തെയും അണികളെയും ഒരുപോലെ ആശങ്കയിലാഴ്ത്തിയിട്ടുണ്ട്. വിഷയം പരിഹരിക്കാന് മധ്യസ്ഥശ്രമങ്ങള് ആരംഭിച്ചങ്കിലും ഇതുവരെയും വിജയിച്ചിട്ടില്ല.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us