'അനില് ബാലചന്ദ്രന് 4 ലക്ഷം, ചുള്ളിക്കാടിനാകട്ടെ 2400'; കേൾവിക്കാരെ വിമർശിച്ച് വി ടി ബല്റാം

ഫേസ്ബുക്കിലാണ് അദ്ദേഹം തന്റെ അഭിപ്രായം പങ്കുവെച്ചത്

dot image

തിരുവനന്തപുരം: കേട്ടിരിക്കുന്ന ആളുകളെ തെറിവിളിച്ച് 'മോട്ടിവിഷം' വാരിവിതറുന്ന അനില് ബാലചന്ദ്രന് ഒന്നര മണിക്കൂറിന് 4 ലക്ഷം രൂപ പ്രതിഫലം. എന്നാല്, ഗഹനമായ പഠനങ്ങളുടെയും മൗലികമായ വീക്ഷണങ്ങളുടേയും പിന്ബലത്തില് രണ്ട് മണിക്കൂര് പ്രഭാഷണം നടത്തിയ ബാലചന്ദ്രന് ചുള്ളിക്കാടിന് പ്രതിഫലം വെറും 2,400 രൂപ. കാരണം ഇവിടെ കേള്വിക്കാര് പ്രതീക്ഷിക്കുന്നത് അവരവരുടെ വ്യക്തിപരമായ വികാസവും സാമ്പത്തിക അഭിവൃദ്ധിയുമാണെന്ന് വി ടി ബല്റാം എംഎല്എ ഫേസ്ബുക്കില് കുറിച്ചു.

എഎപിക്ക് ബിഭവ് കുമാറിനെ പേടി, കെജ്രിവാളിന്റെ മനഃസാക്ഷി സൂക്ഷിപ്പുകാരന്: സ്വാതി മലിവാള്

ഇപ്പോഴത്തെ വിവാദത്തില് എനിക്ക് താത്പര്യം തോന്നിയത് ഈയൊരു ആംഗിളിലാണ്. മാര്ക്കറ്റ് ഡിമാന്ഡ് അനുസരിച്ച് വിഷയത്തിനും പ്രഭാഷകനുമുള്ള മൂല്യവ്യത്യാസത്തെ ഒരു പരിധിവരെ ഉള്ക്കൊള്ളാനാവുന്നുണ്ട്. എന്നാല്, വ്യക്തിപരമായ വളര്ച്ചയും പൊതുവായ സാമൂഹിക കാര്യങ്ങളും തമ്മില് താരതമ്യമുണ്ടാവുമ്പോള് മലയാളികള് ഓരോന്നിനും നല്കുന്ന വെയ്റ്റേജ് തീര്ച്ചയായും ആശ്ചര്യപ്പെടുത്തുന്നതാണ്. ഒരു സമൂഹമെന്ന നിലയില് കേരളത്തിന്റെ ഭാവിയേക്കുറിച്ചുള്ള ആശങ്കകള്ക്കും ഒരു കാരണം ഇതാണെന്നും അദ്ദേഹം ഫേസ്ബുക്കില് കുറിച്ചു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us