കേരളത്തിൽ സൗരോർജ വിപണിയിൽ സജീവമാകാൻ അദാനി ഗ്രൂപ്പ്; പുരപ്പുറ പദ്ധതി നടപ്പാക്കും

ഇതിനായി അൽമിയ ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് കരാറിലേർപ്പെട്ടു

dot image

തിരുവനന്തപുരം: കേരളത്തിലെ സൗരോർജ വിപണിയിൽ കൂടുതൽ സജീവമാകാൻ അദാനി ഗ്രൂപ്പ്. ഒരു വർഷം കൊണ്ട് 225 മെഗാവാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കും. ഇതിനായി അൽമിയ ഗ്രൂപ്പുമായി അദാനി ഗ്രൂപ്പ് കരാറിലേർപ്പെട്ടു. സൗരോർജ വിപണയിൽ കേരളത്തിലെ സാധ്യതകൾ മുന്നിൽ കണ്ടാണ് അദാനി ഗ്രൂപ്പ് അൽമിയ ഗ്രൂപ്പുമായി കരാറിൽ ഏർപ്പെടുന്നത്.

ഒരു വർഷം കൊണ്ട് 200 മെഗാ വാട്ട് പുരപ്പുറ പദ്ധതി നടപ്പാക്കാനാണ് തീരുമാനം. വിഴിഞ്ഞം തുറമുഖ വികസന പദ്ധതികളിൽ സൗരോർജ്ജത്തിന്റെ ഉപയോഗവും സാധ്യതകളും പ്രയോജനപ്പെടുത്തുമെന്നും അദാനി സോളാറിൻ്റെ നാഷണൽ സെയിൽസ് ഹെഡ് സെസിൽ അഗസ്റ്റിൻ പറഞ്ഞു.

2014 ൽ അൽമിയ എഞ്ചിനീയറിംഗ് അദാനി ഗ്രൂപ്പുമായി ചേർന്ന് തമിഴ്നാട്ടിൽ 45 മെഗാവാട്ടിന്റെ പദ്ധതിക്ക് തുടക്കം കുറിച്ചിരുന്നു. തുടർന്ന് 2017 ൽ അദാനി ഗ്രൂപ്പിന്റെ സൗരോർജ പദ്ധതികളെ കേരള വിപണിയിൽ എത്തിച്ച അൽമിയ ഗ്രൂപ്പ് സൗരോർജ പദ്ധതികൾ കേരളത്തിൽ ആവിഷ്കരിച്ച് നടപ്പാക്കുന്നതിന് മുൻപന്തിയിൽ ആയിരുന്നു. അനെർട്ട്, കെഎസ്ഇബി, കേരളത്തിലെ സർക്കാർ ഓഫീസുകൾ എന്നിവിടങ്ങളിൽ അദാനിയുടെ സൗരോർജ പാനലുകൾ അൽമിയ വഴി നേരത്തെ സ്ഥാപിച്ചിരുന്നു.

സംസ്ഥാനത്ത് ശക്തമായ മഴ തുടരും; ഏഴ് ജില്ലകളിൽ യെല്ലോ അലേർട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us