മദ്യനയം എല്ഡിഎഫിന്റെ അവസാനത്തിന് വഴിതെളിക്കും; മന്ത്രി കള്ളം പറയുകയാണെന്ന് കെസിബിസി

ബാര് കോഴ വിവാദത്തില് എക്സൈസ് മന്ത്രി നല്കിയ പരാതിയിലെ തുടര് നടപടികള് ഉടന് തീരുമാനിച്ചേക്കും.

dot image

കൊച്ചി: മദ്യനയവുമായി ബന്ധപ്പെട്ട വിവാദത്തില് സര്ക്കാരിനെതിരെ കെസിബിസി. മദ്യനയത്തില് പ്രാരംഭ ചര്ച്ച നടന്നിട്ടില്ലായെന്ന് എക്സൈസ് വകുപ്പ് മന്ത്രി കള്ളം പറയുകയാണെന്ന് കെസിബിസി മദ്യവിരുദ്ധ സമിതി സെക്രട്ടറി ഫാ. ജോണ് അരീക്കല് പറഞ്ഞു. അഴിമതി നടന്നുവെന്നതിന്റെ തെളിവാണ് ബാര് ഉടമകളുടെ വെളിപ്പെടുത്തല്. ബാര് കോഴ എല്ഡിഎഫിന് തിരിച്ചടിയാവുമെന്നും കെസിബിസി കുറ്റപ്പെടുത്തി.

ബാര് കോഴ എല്ഡിഎഫിന്റെ അവസാനത്തിന് വഴിതെളിക്കുമെന്നും കെസിബിസി അഭിപ്രായപ്പെട്ടു. അതേസമയം ബാര് കോഴ വിവാദത്തില് എക്സൈസ് മന്ത്രി നല്കിയ പരാതിയിലെ തുടര് നടപടികള് ഉടന് തീരുമാനിച്ചേക്കും. അന്വേഷണം ഏത് രീതിയില് വേണമെന്നതിലടക്കം ക്രൈംബ്രാഞ്ച് മേധാവിയുടെ നിലപാട് നിര്ണ്ണായകമാണ്.

പണപ്പിരിവ് ആരോപണത്തിന് പിന്നിലെ ഗൂഢാലോചന അന്വേഷിക്കണമെന്നാണ് മന്ത്രി എം ബി രാജേഷിന്റെ ആവശ്യം. വിഷയത്തില് ക്രൈം ബ്രാഞ്ച് കേസെടുത്ത് അന്വേഷണം നടത്തുമോ അതല്ല വസ്തുതാന്വേഷണം നടത്തിയ ശേഷം നടപടികളിലേക്ക് കടക്കുമോ എന്നതടക്കം നിര്ണായകമാണ്.

പ്രതിപക്ഷം നിലപാട് കടുപ്പിച്ച സാഹചര്യത്തില് മദ്യനയത്തില് സര്ക്കാര് ഇളവുകള്ക്ക് തയ്യാറായേക്കില്ല. ഡ്രൈ ഡേ ഒഴിവാക്കണമെന്ന ഉദ്യോഗസ്ഥതല നിര്ദേശവും പരിഗണിക്കാനിടയില്ല. മദ്യനയത്തില് പ്രാരംഭ ചര്ച്ചകള് പോലും നടന്നിട്ടില്ലെന്ന പ്രതിരോധവും പുനരാലോചനയുടെ സൂചനയാണ്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us