
കണ്ണൂര്: അവയവദാനത്തിന് നിര്ബന്ധിച്ചെന്ന് ആദിവാസി യുവതിയുടെ വെളിപ്പെടുത്തല്. ഇടനിലക്കാരനും ഭര്ത്താവും ചേര്ന്ന് അവയവദാനത്തിന് നിര്ബന്ധിച്ചുവെന്നാണ് യുവതിയുടെ പരാതി. കണ്ണൂര് നെടുംപൊയില് സ്വദേശിനിയായ യുവതി ഡിഐജിക്ക് പരാതി നല്കി.
വൃക്ക ദാനം ചെയ്യാന് 9 ലക്ഷം രൂപ വാഗ്ദാനം നല്കിയെന്നാണ് യുവതിയുടെ വെളിപ്പെടുത്തല്. എറണാകുളത്തെ സ്വകാര്യ ആശുപത്രിയിലേക്ക് വിളിച്ചുവരുത്തിയെന്നും പിന്മാറിയ തന്നെ ഇടനിലക്കാര് ഭീഷണിപ്പെടുത്തിയെന്നും യുവതി ആരോപിച്ചു.