പ്ലസ് വൺ സീറ്റിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായി; അപേക്ഷകരുടെ എണ്ണം കൂടി, മലബാറിൽ സീറ്റ് പ്രതിസന്ധി

ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്

dot image

മലപ്പുറം: പ്ലസ് വൺ സീറ്റിനുള്ള അപേക്ഷ സമർപ്പണം പൂർത്തിയായിട്ടും മലബാറിലെ സീറ്റ് പ്രതിസന്ധി തുടരുന്നു. രണ്ടര ലക്ഷത്തിനടുത്ത് അപേക്ഷകരുള്ള മലബാറിൽ രണ്ട് ലക്ഷം സീറ്റ് പോലും ഇല്ല. ഏറ്റവും കൂടുതൽ അപേക്ഷകരുള്ള മലപ്പുറത്ത് മാത്രം പതിനാലായിരത്തിലേറെ സീറ്റുകളാണ് കുറവുള്ളത്. സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ട്. അപേക്ഷരുടെ എണ്ണത്തിലെ വർധനവിൽ കൂടുതലും മലപ്പുറത്ത് തന്നെയാണ്. അപേക്ഷകർ വർധിച്ചതോടെ മലബാറിൽ ഇത്തവണയും സീറ്റ് പ്രതിസന്ധി രൂക്ഷമാകും.

പ്ലസ് വൺ അപേക്ഷ സമർപ്പണം പൂർത്തിയായപ്പോൾ ഇത്തവണ അപേക്ഷകരുടെ എണ്ണം 4,65,960 ആണ്. മലബാറിൽ മാത്രം 2,46,057 അപേക്ഷകരാണുള്ളത്. മലബാറിൽ ആകെയുള്ള സർക്കാർ എയ്ഡഡ് സീറ്റുകളുടെ എണ്ണം 1,90,160 മാത്രമാണ്. അൺഎയ്ഡഡ് സീറ്റുകൾ കൂടി ഉൾപ്പെടുത്തിയാലും മലബാറിൽ സീറ്റ് പ്രതിസന്ധി രൂക്ഷമാകും. സംസ്ഥാനത്ത് ഏറ്റവും കൂടുതൽ അപേക്ഷകർ മലപ്പുറത്താണ്. മലപ്പുറത്ത് 82,434 പേരാണ് അപേക്ഷിച്ചിരിക്കുന്നത്. മലപ്പുറത്ത് സർക്കാർ എയ്ഡഡ് മേഖലയിൽ ഉള്ളത് 52,600 സീറ്റുകൾ മാത്രമാണ്. ഇതിന് പുറമെ 11,300 അൺ എയ്ഡഡ് സീറ്റുകളും ഇവിടെയുണ്ട്. ഈ സീറ്റുകൾ കൂടി പരിഗണിച്ചാലും ആകെയുള്ളത് 63,900 സീറ്റുകൾ മാത്രമാണ്. മലപ്പുറത്ത് ആകെയുള്ള VHSE, ഐടിഐ, പോളിടെക്നിക് സീറ്റുകൾ 4,800 മാത്രമാണ്. എല്ലാ സാധ്യതകൾ കൂട്ടിയാലും മലപ്പുറത്ത് 14,134 വിദ്യാർത്ഥികൾക്ക് തുടർപഠനത്തിന് അവസരമില്ല.

സംസ്ഥാനത്ത് ആകെ അപേക്ഷകരുടെ എണ്ണത്തിലും വർധനവുണ്ടായിട്ടുണ്ട്. കഴിഞ്ഞ വർഷത്തെക്കാൾ 6,630 അപേക്ഷകരാണ് ഇത്തവണ വർധിച്ചിരിക്കുന്നത്. മലബാറിൽ മാത്രം 5509 അപേക്ഷരാണ് വർധിച്ചിരിക്കുന്നത്. അപേക്ഷരുടെ എണ്ണത്തിൽ വർധനവ് ഉണ്ടായിരിക്കുന്നത് മലപ്പുറത്താണ്. കഴിഞ്ഞ വർഷത്തേക്കാൾ 1512 അപേക്ഷകളാണ് ഇവിടെ വർധിച്ചത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us