തിരുവനന്തപുരം: ബാര്ക്കോഴ വിവാദത്തില് യൂത്ത് കോണ്ഗ്രസ് പ്രത്യക്ഷ സമരം നടത്തുമെന്ന് നേതാക്കള് വ്യക്തമാക്കി. തിങ്കളാഴ്ച എക്സൈസ് മന്ത്രി എം ബി രാജേഷിന്റെ ഓഫിസിലേക്ക് നോട്ടെണ്ണല് യന്ത്രവുമായി യൂത്ത് കോണ്ഗ്രസ് മാര്ച്ച് നടത്തും. തിരുവനന്തപുരം ജില്ലാ കമ്മിറ്റിയുടെ നേതൃത്വത്തിലാണ് പ്രതിഷേധമെന്ന് യൂത്ത് കോണ്ഗ്രസ് സംസ്ഥാന അധ്യക്ഷന് രാഹുല് മാങ്കൂട്ടത്തില് ഫേസ്ബുക്കില് കുറിച്ചു.
എന്നാല്, മന്ത്രി എം ബി രാജേഷ് സ്വകാര്യ സന്ദര്ശനത്തിനായി കഴിഞ്ഞദിവസം ആസ്ട്രിയയിലേക്കു പോയിയിരിക്കുകയാണ്. മന്ത്രിക്കൊപ്പം കുടുംബവുമുണ്ട്. ജൂണ് രണ്ടിനെ അദ്ദേഹം തിരികെയെത്തുകയുള്ളു. ഇതിനിടെ ബാര്ക്കോഴയില് ജുഡീഷ്യല് അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷം രംഗത്തെത്തിയിരിക്കുകയാണ്. ബാര് കോഴയില് നിരന്തരമായ സമരപരിപടികള് തുടങ്ങുമെന്നും നിയമസഭയില് വിഷയം ഉന്നയിക്കുമെന്നും വി ഡി സതീശന് വ്യക്തമാക്കിയിരുന്നു.
രണ്ടു മന്ത്രിമാരും രാജിവെച്ച് ജുഡീഷ്യല് അന്വേഷണം നേരിടണമെന്നും രണ്ടാം പിണറായി സര്ക്കാര് ഭരണത്തില് ബാറുകളുടെ എണ്ണം അനാവശ്യമായി വര്ധിപ്പിച്ചുവെന്നും പ്രതിപക്ഷ നേതാവ് ആരോപിച്ചിരുന്നു. ഇതിന് പിന്നാലെ ജുഡിഷ്യല് അന്വേഷണം വേണമെന്ന ആവശ്യവുമായി മുസ്ലീം ലീഗ് നേതാവ് പി കെ കുഞ്ഞാലികുട്ടിയും രംഗത്തെത്തിയിരുന്നു.
മദ്യനയം; എംബി രാജേഷും മുഹമ്മദ് റിയാസും പറഞ്ഞത് പച്ചക്കള്ളം; ടൂറിസം വകുപ്പ് ഇടപെട്ടു: വിഡി സതീശൻ