തിരുവനന്തപുരം: ടൂറിസം ഡയറക്ടറുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ദിവസം നടന്നത് മദ്യ നയം ചര്‍ച്ച ചെയ്യാനുള്ള യോഗമല്ലെന്ന് ടൂറിസം വകുപ്പ്. പുതിയ മദ്യനയം ചര്‍ച്ച ചെയ്യാനാണ് ടുറിസം ഡയറക്റുടെ അധ്യക്ഷതയില്‍ കഴിഞ്ഞ ചൊവ്വാഴ്ച സൂം മീറ്റിങ്ങ് വിളിച്ചതെന്ന മാധ്യമ വാര്‍ത്തയെ തുടര്‍ന്നാണ് വകുപ്പിന്റെ വിശദീകരണം. മദ്യനയം ചര്‍ച്ചചെയ്യാന്‍ ബാറുടമകളുടെ യോഗം വിളിച്ചെന്ന പ്രചരണം തെറ്റാണെന്നും മന്ത്രിയുടെ നിര്‍ദ്ദേശപ്രകാരം ആയിരുന്നില്ല ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വ്യക്തമാക്കി. യോഗത്തില്‍ ടൂറിസം രംഗത്തെ വിവിധ ആളുകള്‍ പങ്കെടുത്തു. ബാറുടമയ്ക്ക് വേണ്ടി മാത്രമുള്ള യോഗമായിരുന്നില്ല ചേര്‍ന്നത്. ഇന്‍ഡസ്ട്രി കണക്ടിന്റെ ഭാഗമായാണ് ഓണ്‍ലൈന്‍ യോഗം ചേര്‍ന്നതെന്നും ടൂറിസം ഡയറക്ടര്‍ വിശദീകരിച്ചു.
ടൂറിസം മേഖലയിലെ ഓഹരിഉടമ പ്രതിനിധികളുടെ യോഗമാണ് അന്ന് ചേര്‍ന്നത്. കേരള ട്രാവല്‍ മാര്‍ട്ട് സൊസൈറ്റി അടക്കമുള്ള ഈ മേഖലയിലെ സംഘടനകള്‍ മുന്നോട്ട് വെച്ച വിവിധ ആവശ്യങ്ങള്‍ ചര്‍ച്ച ചെയ്യാനാണ് ഓഹരിഉടമകളുടെ യോഗം വിളിച്ച് ചേര്‍ത്തത്. ഇതിന് മന്ത്രിയുടെ അനുമതിയോ അറിവോ ആവശ്യമില്ല. വെഡിങ് ഡെസ്റ്റിനേഷന്‍ ആയി കേരളത്തെ ഉയര്‍ത്തുന്നതിന് നേരിടുന്ന തടസ്സങ്ങള്‍, ദീര്‍ഘകാലമായി ടൂറിസം ഇന്‍ഡസ്ട്രി നേരിടുന്ന പ്രശനങ്ങള്‍ തുടങ്ങിയവയാണ് യോഗത്തില്‍ പങ്കെടുത്ത ടൂറിസം മേഖലയിലെ വിവിധ സംഘടനകളുടെയും കൂട്ടായ്മകളുടെയും നേതൃത്വത്തിലുള്ളവര്‍ ഉന്നയിച്ച വിഷയങ്ങള്‍.
മദ്യനയം; എംബി രാജേഷും മുഹമ്മദ് റിയാസും പറഞ്ഞത് പച്ചക്കള്ളം; ടൂറിസം വകുപ്പ് ഇടപെട്ടു: വിഡി സതീശൻഅല്ലാതെ മദ്യനയവുമായി ബന്ധപ്പെട്ട് പ്രചരിക്കുന്ന മറ്റു വാര്‍ത്തകളുമായോ ചില വ്യക്തികള്‍ നടത്തിയ പരാമര്‍ശങ്ങളുമായോ ടൂറിസം ഡയറക്ടറേറ്റിന് യാതൊരുവിധ ബന്ധവുമില്ലെന്നും ടൂറിസം ഡയറക്ടര്‍ അറിയിച്ചു. ടൂറിസം വകുപ്പ് യോഗം ചേര്‍ന്നത് സര്‍ക്കാറിന്റെ മദ്യനയ പരിഷ്കാരത്തെ സംബന്ധിച്ച ചര്‍ച്ചക്കാണെന്ന ആരോപണവും ശക്തമായിരുന്നു.