കേരളം വർഗീയതയ്ക്ക് ഇടമില്ലാത്ത നാട്, യുഡിഎഫ് ഇൻഡ്യ മുന്നണിക്ക് മാതൃക: രേവന്ത് റെഡ്ഡി

നമ്മുടെ സംസ്കാരത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കാൻ വർഗീയ ശക്തികൾക്കെതിരെ പോരാട്ടം തുടരണമെന്ന് രേവന്ത് റെഡ്ഡി

dot image

മലപ്പുറം: വർഗീയതയ്ക്ക് ഇടം നൽകാത്ത നാടാണ് കേരളമെന്ന് തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി. രാഹുൽ ഗാന്ധി പറഞ്ഞത് എൻ്റെ കുടുംബമാണ് എന്നാണ്. ഇൻഡ്യ മുന്നണിക്ക് മാതൃകയാണ് യുഡിഎഫ്. നമ്മുടെ സംസ്കാരത്തെയും അടുത്ത തലമുറയെയും സംരക്ഷിക്കാൻ വർഗീയ ശക്തികൾക്കെതിരെ പോരാട്ടം തുടരണമെന്നും രേവന്ത് റെഡ്ഡി പറഞ്ഞു.

മുസ്ലിം ലീഗ് സംസ്ഥാന അധ്യക്ഷൻ സാദിഖലി ശിഹാബ് തങ്ങളുടെ സ്നേഹസദസ്സ് ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു രേവന്ത് റെഡ്ഡി. രാജ്യത്തെ എല്ലാ വിഭാഗവും ഒന്നിച്ച് ജീവിക്കാനാണ് ആഗ്രഹിക്കുന്നത്. കേരളം ഇക്കാര്യത്തിൽ മാതൃകയാണ്. കേരളത്തിൽ വർഗീയ ശക്തികൾക്ക് ഇടം നൽകിയിട്ടില്ല. സ്നേഹ സദസിൻ്റെ സന്ദേശം രാജ്യം മുഴുവൻ വേണമെന്നും അതിന് വേണ്ടി ശ്രമിക്കുമെന്നും രേവന്ത് റെഡ്ഡി വ്യക്തമാക്കി.

ഡിവൈഎസ്പിക്കും പൊലീസുകാര്ക്കും ഗുണ്ടാ നേതാവിന്റെ വിരുന്ന്; ഡിവൈഎസ്പി ബാത്റൂമില് ഒളിച്ചു
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us