സമസ്ത-ലീഗ് തർക്കത്തിനിടെ ഒരേവേദിയിൽ ജിഫ്രി മുത്തുക്കോയ തങ്ങളും സാദിഖലി തങ്ങളും; മഞ്ഞുരുകലിന്റെ സൂചന?

ഓമശേരിയിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഒഴിവാക്കി സമസ്ത അധ്യക്ഷൻ സ്നേഹസദസ്സിൽ പങ്കെടുത്തത് മഞ്ഞുരുകലിൻ്റെ സൂചനയാണ് വിലയിരുത്തൽ

dot image

കോഴിക്കോട്: സമസ്ത - ലീഗ് തർക്കത്തിനിടെ ഒരേ വേദി പങ്കിട്ട് ജിഫ്രി മുത്തുക്കോയ തങ്ങളും പാണക്കാട് സാദിഖലി ശിഹാബ് തങ്ങളും. കോഴിക്കോട് സംഘടിപ്പിച്ച സ്നേഹസദസ്സിലാണ് ഇരുവരും ഒരേ വേദിയിലെത്തിയത്. തെലങ്കാന മുഖ്യമന്ത്രി രേവന്ത് റെഡ്ഡി സദസ് ഉദ്ഘടനം ചെയ്തു. സമസ്ത ലീഗ് തർക്കത്തിനിടെ വേദി പങ്കിട്ട നേതാക്കൾ സമവായ സൂചനയാണ് പങ്കുവെക്കുന്നത്. പരിപാടിയിൽ സംസാരിച്ച നേതാക്കൾ ഐക്യത്തെ കുറിച്ചും സ്നേഹത്തേക്കുറിച്ചും വാചാലരായി.

ഓമശേരിയിൽ മുൻകൂട്ടി നിശ്ചയിച്ച പരിപാടി ഒഴിവാക്കി സമസ്ത അധ്യക്ഷൻ സ്നേഹസദസ്സിൽ പങ്കെടുത്തത് മഞ്ഞുരുകലിൻ്റെ സൂചനയാണ് വിലയിരുത്തൽ. സ്നേഹസദസ് ഉദ്ഘാടനം ചെയ്ത തെലങ്കാന മുഖ്യമന്ത്രി വർഗീയതയക്ക് എതിരെ പോരാടുന്നത്തിൽ കേരളം മാതൃകയാണെന്നും സ്നേഹസദസിൻ്റെ സന്ദേശം രാജ്യം മുഴവനുമെത്തിക്കാൻ പരിശ്രമിക്കണമെന്നും ആഹ്വാനം ചെയ്തു.

വിവിധ മതസാമുദായിക സംഘടനാ നേതാക്കൾ പ്രതിപക്ഷ നേതാവ് വി ഡി സതീശൻ, കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ തുടങ്ങിയവരും സ്നേഹ സദസിൽ പങ്കെടുത്തു. ലീഗ്- സമസ്ത തർക്കം ഇരു വിഭാഗങ്ങൾക്കും ബുദ്ധിമുട്ടുകൾ സൃഷ്ടിക്കുന്നതിനിടെയാണ് സമവായം രൂപപ്പെടുന്നത് എന്നതും ശ്രദ്ധേയമാണ്.

അതേസമയം മുസ്ലിം ലീഗിലെ മുജാഹിദ് നേതാവ് കെ എം മൗലവിയെ കുറിച്ചുള്ള പുസ്തക പ്രകാശന ചടങ്ങിൽ നിന്ന് സാദിഖലി ശിഹാബ് തങ്ങളും പി കെ കുഞ്ഞാലിക്കുട്ടിയും വിട്ടുനിന്നിരുന്നു. സമസ്തയെ അനുനയിപ്പിക്കാനാണ് ഈ നീക്കമെന്നാണ് വിലയിരുത്തൽ. പിന്നാലെയാണ് മുത്തുക്കോയ തങ്ങൾക്കൊപ്പം വേദി പങ്കിട്ടത്.

dot image
To advertise here,contact us
dot image