പണമിടപാട് നടത്തേണ്ടവരുടെ ശ്രദ്ധയ്ക്ക്; ജൂൺ മാസത്തിലെ ഈ ദിവസങ്ങളിൽ കേരളത്തിൽ ബാങ്ക് അവധി

വാരാന്ത്യ അവധിയടക്കം എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി

dot image

തിരുവനന്തപുരം: ജൂൺ മാസത്തിൽ പത്ത് ബാങ്ക് അവധികളാണ് രാജ്യത്ത് ഉളളത്. വിവിധ സംസ്ഥാനങ്ങളിലെ പ്രാദേശിക അവധിയടക്കമാണ് പത്ത് ബാങ്ക് അവധികളായി കണക്കാക്കപ്പെടുന്നത്. അഞ്ച് ഞായറാഴ്ചകളാണ് ജൂൺ മാസത്തിൽ ഉളളത്. വാരാന്ത്യ അവധിയടക്കം എട്ട് ദിവസമാണ് കേരളത്തിലെ ബാങ്കുകൾക്ക് അവധി.

ജൂൺ എട്ടിന് രണ്ടാം ശനിയാഴ്ചയും 22 ന് നാലാം ശനിയാഴ്ചയും കേരളത്തിൽ ബാങ്ക് അവധിയാണ്. ഞായറാഴ്ചയിലെ ബാങ്ക് അവധി 2, 9, 16, 23, 30 എന്നീ തീയതികളിലാണ്. ഇതു കൂടാതെ ജൂൺ 17 ന് ഈദുൽ ഫിത്തർ പ്രമാണിച്ച് കേരളത്തിൽ ബാങ്കുകൾ അവധി ആയിരിക്കും. ജൂൺ 15 ന് ശനിയാഴ്ച ബാങ്ക് അടച്ചാൽ 18 ന് ബുധനാഴ്ച ആയിരിക്കും ബാങ്കുകൾ തുറന്ന് പ്രവർത്തിക്കുക.

അവധികളും വാരാന്ത്യങ്ങളും പരിഗണിക്കാതെ ഓൺലൈൻ ബാങ്കിംഗ് സേവനം ഉപഭോക്താക്കൾക്ക് ഉപയോഗപ്പെടുത്താവുന്നതാണ്. അടിയന്തര ഇടപാടുകൾക്ക് ബാങ്കുകളുടെ വെബ്സൈറ്റുകളോ മൊബൈൽ ആപ്പുകളോ എടിഎമ്മുകളോ ഉപയോഗിക്കാം. ബാങ്കിൽ നിന്ന് നേരിട്ടുള്ള സേവനങ്ങളാണെങ്കിൽ അവധി കലണ്ടർ അനുസരിച്ച് ക്രമീകരിക്കണം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us