48,804 കോടി രൂപ; മൂന്ന് വർഷം കൊണ്ട് കേരളത്തിൽ മദ്യം വിറ്റ്നേടിയ തുക, ബെവ്കോ റിപ്പോർട്ട്

മൂന്ന് വർഷംകൊണ്ട് മദ്യപാനികളിൽനിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്

dot image

കൊച്ചി: സംസ്ഥാനത്ത് സർക്കാരിന്റെ മദ്യ നയവുമായി ബന്ധപ്പെട്ട് വിവാദങ്ങളും ചർച്ചകളും കൊഴുക്കുകയാണ്. ഡ്രൈഡേ ഒഴിവാക്കൽ, ബാർ കോഴ ആരോപണത്തിൽ അന്വേഷണം എന്നിങ്ങനെ വിഷയത്തിൽ ചർച്ചകൾ പുരോഗമിക്കുമ്പോഴും സംസ്ഥാനത്ത് മദ്യ ഉപഭോഗം കുത്തനെ ഉയരുന്നതായാണ് കണക്കുകൾ. രണ്ടാം പിണറായി സർക്കാറിന്റെ ഭരണത്തിന് കീഴിലുള്ള മൂന്നുവർഷം കൊണ്ട് വിറ്റഴിഞ്ഞത് 48,804.72 കോടി രൂപയുടെ വിദേശ മദ്യമാണെന്ന് സംസ്ഥാന ബിവറേജസ് കോർപറേഷൻ വ്യക്തമാക്കുന്നു.

മൂന്ന് വർഷംകൊണ്ട് മദ്യപാനികളിൽനിന്ന് നികുതിയായി കിട്ടിയത് 40,305.95 കോടിയാണ്. ഈ കാലയളവിൽ 4667.06 കോടിയുടെ ബിയറും വൈനും വില്പന നടത്തി. 2020-21 മുതൽ 2023-24 വരെ കാലയളവിൽ വിറ്റഴിച്ചത് 7274.40 ലക്ഷം ലിറ്റർ വിദേശ മദ്യമാണ്. 2920.70 ലക്ഷം ലിറ്റർ ബിയറും 42.70 ലക്ഷം ലിറ്റർ വൈനും വിറ്റിട്ടുണ്ട്. 2021-22ൽ 18.66 കോടി നഷ്ടത്തിലായിരുന്ന ബെവ്കോ 2022-23ൽ 103.37 കോടിയുടെ ലാഭം നേടി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയെ തട്ടിക്കൊണ്ടു പോയി ബലാത്സംഗം ചെയ്തു; യുവാക്കള് അറസ്റ്റിൽ
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us