തിരുവനന്തപുരം: സംസ്ഥാന സർക്കാരിന്റെ ഈ വർഷത്തെ വിഷു ബമ്പർ നറുക്കെടുപ്പ് ഇന്ന്. ഉച്ചയ്ക്ക് രണ്ടുമണിക്കാണ് നറുക്കെടുപ്പ്. വിപണിയിലിറക്കിയ 42 ലക്ഷം ടിക്കറ്റുകളിൽ 90 ശതമാനത്തിലധികവും വിട്ടുപോയിട്ടുണ്ടെന്നാണ് കണക്കുകൾ. 12 കോടിയാണ് ഒന്നാം സമ്മാനം.
300 രൂപയാണ് ടിക്കറ്റ് വില. ആറ് പരമ്പരകളിലായി രണ്ടാം സമ്മാനം ഒരു കോടി രൂപ വീതവും മൂന്നാം സമ്മാനം ലക്ഷം രൂപ വീതവും നാലാം സമ്മാനം അഞ്ച് ലക്ഷം രൂപ വീതവുമാണ്. ടിക്കറ്റ് വിൽപ്പന ഏറെക്കുറെ പൂർത്തിയായി. എന്നാൽ മഴ കനത്തത് ചില ഇടങ്ങളിൽ വിൽപ്പനയെ ബാധിച്ചിട്ടുണ്ട്.
കിഫ്ബി മസാലബോണ്ടിലെ ഫെമ നിയമ ലംഘനം; ഇഡി സമന്സ് ചോദ്യം ചെയ്തുള്ള ഹര്ജി ഹൈക്കോടതി ഇന്ന് പരിഗണിക്കുംകോടീശ്വരൻ ആകാൻ, ടിക്കറ്റിന്റെ നമ്പർ തെരഞ്ഞെടുപ്പിലും, എടുക്കുന്ന ടിക്കറ്റ് എണ്ണത്തിലും വരെ ശ്രദ്ധലുക്കൾ ആണ് പലരും. സംസ്ഥാനത്ത് 42 ലക്ഷം ടിക്കറ്റുകളായിരുന്നു അച്ചടിച്ചത്. നറുക്കെടുപ്പിന് മുമ്പായി മുഴുവൻ ടിക്കറ്റുകളും വിറ്റുപോകുമെന്നാണ് അധികൃതരുടെ പ്രതീക്ഷ.അതിനിടെ വിഷു ബമ്പറിന്റെ നറുക്കെടുപ്പിനൊപ്പം 10 കോടി രൂപ ഒന്നാം സമ്മാനം നൽകുന്ന മൺസൂൺ ബമ്പറിന്റെ പ്രകാശനവും നടക്കും.