'പതിറ്റാണ്ടുകൾക്ക് മുമ്പ് ഭൂഗോളത്തിന്റെ മറ്റൊരു പാതിയിൽ നിന്നെടുത്ത ഒരു ഫോട്ടോ; വിമർശിച്ച് ബൽറാം

1982-ല് പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്നാണ് മോദി പറഞ്ഞത്.

dot image

തിരുവനന്തപുരം: മഹാത്മാ ഗാന്ധിയെ കുറിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി നടത്തിയ പരാമർശത്തിൽ വിമർശനവുമായി കെപിസിസി ഉപാധ്യക്ഷൻ വി ടി ബൽറാം. മാർട്ടിൻ ലൂഥർ കിംഗ് തന്റെ ഓഫീസിൽ മഹാത്മാഗാന്ധിയുടെ ചിത്രത്തിന് മുന്നിൽ നിൽക്കുന്ന ചിത്രം പങ്കുവച്ചുകൊണ്ടാണ് ബൽറാമിന്റെ വിമർശനം. 'റിച്ചാർഡ് അറ്റൻബറോ ‘ഗാന്ധി’ സിനിമ ഇറക്കുന്നതിന് പതിറ്റാണ്ടുകൾക്ക് മുൻപ് ഭൂഗോളത്തിന്റെ മറ്റൊരു പാതിയിൽ നിന്ന് എടുത്ത ഒരു ഫോട്ടോ' എന്ന കുറിപ്പോടെയാണ് ചിത്രം പങ്കുവെച്ചിട്ടുള്ളത്. ‘ഗാന്ധി’ സിനിമ വരുന്നതുവരെ മഹാത്മ ഗാന്ധിയെക്കുറിച്ച് ലോകത്തിന് അറിയില്ലായിരുന്നു എന്നായിരുന്നു മോദിയുടെ പരാമർശം. ഇതിനെതിരെ വ്യാപകമായ വിമർശനമാണ് ഉയരുന്നത്.

1982-ല് പുറത്തിറങ്ങിയ സിനിമയിലൂടെയാണ് രാഷ്ട്രപിതാവ് മഹാത്മാഗാന്ധിയെ ലോകം അറിഞ്ഞതെന്നാണ് മോദി പറഞ്ഞത്. ഇതോടെ പരാമര്ശം വിവാദമായി. പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പരാമര്ശത്തിനെതിരെ രാഹുല് ഗാന്ധിയും രംഗത്തെത്തി. ഗാന്ധിയെ അറിയാന് ഒരു സിനിമ കാണേണ്ട ആവശ്യം ഒരു എന്റയര് പൊളിറ്റിക്കല് സയന്സ് വിദ്യാര്ത്ഥിക്കേയുള്ളൂവെന്ന് രാഹുല് പരിഹസിച്ചു. ട്വിറ്ററിലൂടെയായിരുന്നു രാഹുലിന്റെ പ്രതികരണം. 1982 ന് മുമ്പ് മഹാത്മാഗാന്ധിയെക്കുറിച്ച് അറിയാത്ത ലോകത്തിലെ എവിടെയാണ് പുറത്തുപോകാന് ഇരിക്കുന്ന പ്രധാനമന്ത്രി ജീവിച്ചതെന്ന് തനിക്ക് അറിയില്ലെന്ന് മുതിര്ന്ന കോണ്ഗ്രസ് നേതാവ് ജയറാം രമേശും പ്രതികരിച്ചു. മഹാത്മാഗാന്ധിയുടെ പൈതൃകം തര്ക്കാന് ആരെങ്കിലും ആഗ്രഹിക്കുന്നുണ്ടെങ്കില് അത് പ്രധാനമന്ത്രി നരേന്ദ്രമോദി ആണ്, അദ്ദേഹത്തിന്റെ സര്ക്കാരാണ്. അവരാണ് വാരാണസിയിലെയും ഡല്ഹിയിലെയും അഹമ്മദാബാദിലെയും ഗാന്ധിയന് സ്ഥാപനങ്ങള് തകര്ത്തത് എന്നും ജയറാം രമേശ് വിമര്ശിച്ചു.

'മഹാത്മ ഗാന്ധി ഒരു മഹത് വ്യക്തിത്വമായിരുന്നു. കഴിഞ്ഞ 75 വര്ഷത്തിനിടയില് ലോകം അദ്ദേഹത്തെ കുറിച്ച് കൂടുതല് മനസ്സിലാക്കണം എന്നത് നമ്മുടെ ഉത്തരവാദിത്തമായിരുന്നില്ലേ?. എന്നാല് ആരും അദ്ദേഹത്തെ അറിഞ്ഞില്ല. 'ഗാന്ധി' സിനിമയുടെ റിലീസിന് ശേഷമാണ് അദ്ദേഹത്തെ കുറിച്ച് കൂടുതലറിയാന് ലോകം താല്പര്യം കാണിച്ചത്' എന്നായിരുന്നു മോദി അഭിമുഖത്തില് പറഞ്ഞത്. മാര്ട്ടിന് ലൂഥര് കിങ്ങിനെയും നെല്സണ് മണ്ടേലയെയും അടക്കമുള്ള നേതാക്കളെക്കുറിച്ച് ലോകം ബോധവാന്മാരണെങ്കിലും മഹാത്മാഗാന്ധിയെക്കുറിച്ച് ലോകം അറിയാതെ പോയെന്നും മോദി പറഞ്ഞു. ലോകം മുഴുവന് സഞ്ചരിച്ച ശേഷമാണ് താനിത് പറയുന്നതെന്നും മോദി പറഞ്ഞിരുന്നു.

dot image
To advertise here,contact us
dot image