'ഇടതുപക്ഷ നിലപാട് പാലം കടന്നാല് കൂരായണ, മലബാറില് സീറ്റ് നല്കാന് പിശുക്ക്':പി കെ കുഞ്ഞാലിക്കുട്ടി

'കുട്ടികള് എവിടെ എങ്കിലും പോയി പഠിച്ചാല് മതി എന്ന നിലപാട് ശരിയല്ല'

dot image

മലപ്പുറം: മലബാറില് സീറ്റ് നല്കുന്നതില് ഇടതുപക്ഷത്തിന് പിശുക്കാണെന്ന് മുസ്ലിം ലീഗ് ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. മലബാറിലെ പ്ലസ് വണ് സീറ്റ് പ്രതിസന്ധിയില് പ്രതിഷേധിച്ച് മലപ്പുറത്ത് മുസ്ലിം ലീഗിന്റെ കലക്ടറേറ്റ് ധര്ണയില് സംസാരിക്കുകയായിരുന്നു അദ്ദേഹം. കുട്ടികള് എവിടെ എങ്കിലും പോയി പഠിച്ചാല് മതി എന്ന നിലപാട് ശരിയല്ല. പാലം കടന്നാല് കൂരായണ എന്നാണ് ഇടതുപക്ഷ നിലപാട്. തിരഞ്ഞെടുപ്പ് കഴിഞ്ഞപ്പോള് അതാണ് കണ്ടത്.

ജൂൺ ഒന്ന് മുതൽ പുതിയ മാറ്റങ്ങൾ; ആധാർ അപ്ഡേറ്റുകൾ, ഡ്രൈവിംഗ് ലൈസൻസുകൾ എന്നിവയിലും മാറ്റം

അധികാരത്തില് വന്നാല് യുഡിഎഫ് സീറ്റ് നല്കും. ഇന്ന് നടക്കുന്നത് സമാധാനപരമായ ധര്ണ മാത്രമാണ്.ഇത് സൂചനയാണ്. പ്ലസ് വൺ സീറ്റ് പ്രതിസന്ധി മലപ്പുറത്തെ മാത്രം കാര്യമല്ല. സര്ക്കാര് തിരുത്തും എന്നാണ് പ്രതീക്ഷ. അനങ്ങാപ്പാറ നയം എടുത്താല് ജനരോഷം കൂടും. പിന്നെ ഞങ്ങളുടെ നിയന്ത്രണത്തില് പോലും നില്ക്കില്ല. ഞങ്ങള് സീറ്റുകള് കൊടുക്കുമ്പോള് വാരിക്കോരി കൊടുക്കുക ആണെന്ന് പറഞ്ഞു സമരം ചെയ്തവരാണ് ഇടതുപക്ഷമെന്നും കുഞ്ഞാലിക്കുട്ടി ആരോപിച്ചു. മലബാറിലെ ആറ് ജില്ലകളിലെ കലക്ടറേറ്റുകളിലേക്കും മുസ്ലിം ലീഗിന്റെ മാര്ച്ച് നടക്കുന്നുണ്ട്.

dot image
To advertise here,contact us
dot image