പലസ്തീനൊപ്പം; 'സുഡാപ്പി ഫ്രം ഇന്ത്യ' ടൈറ്റിലിൽ കെഫിയ ധരിച്ച ചിത്രം സ്റ്റോറിയാക്കി ഷെയ്ൻ നിഗം

നേരത്തെ പലസ്തീൻ ഐക്യദാർഢ്യവുമായി മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നടക്കമുള്ള നിരവധി സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു

dot image

തിരുവനന്തപുരം: സോഷ്യൽ മീഡിയയിൽ സജീവ സാന്നിധ്യമായ മലയാള സിനിമ നടനാണ് ഷെയ്ൻ നിഗം. സിനിമാ വിശേഷങ്ങളെ പോലെ തന്നെ രാഷ്ട്രീയ വിഷയങ്ങളും ധൈര്യപൂര്വം തന്റെ വാളുകളിൽ ഷെയ്ൻ പോസ്റ്റ് ചെയ്യാറുണ്ട്. ഇതിന്റ പേരിൽ പലപ്പേഴും വിവാദങ്ങളുണ്ടാവുകയും അതിന്റെ പേരിൽ സൈബർ ആക്രമണങ്ങൾക്ക് വിധേയനാകേണ്ടി വരികയും ചെയ്യാറുണ്ട് താരം. ഇപ്പോള് ഇന്സ്റ്റാഗ്രാമില് ട്രെന്ഡിങ്ങാവുന്ന ‘ഓള് ഐസ് ഓണ് റഫ’ കാമ്പയിനിലും ഷെയ്ന് പങ്കാളിയാണ്.

സോഷ്യൽമീഡിയയിൽ ഇപ്പോൾ ചർച്ച ചെയ്യുന്നത് ഈ വിഷയത്തിൽ ഷെയ്ന് നിഗം ഇന്സ്റ്റഗ്രാമില് പങ്കുവെച്ച സ്റ്റോറിയാണ്. കെഫിയ ധരിച്ചുള്ള ചിത്രമാണ് ഇപ്പോൾ പോസ്റ്റ് ചെയ്തിരിക്കുന്നത്. ‘സുഡാപ്പി ഫ്രം ഇന്ത്യ’ എന്ന തലകെട്ടോടെ ഇട്ട ഇൻസ്റ്റഗ്രാം സ്റ്റോറി ഇതിനകം തന്നെ വൈറലായിട്ടുണ്ട്. നേരത്തെ പലസ്തീൻ ഐക്യദാർഢ്യവുമായി മലയാള സിനിമ ഇൻഡസ്ട്രിയിൽ നിന്നടക്കമുള്ള നിരവധി സിനിമാ താരങ്ങൾ സോഷ്യൽ മീഡിയയിൽ രംഗത്തെത്തിയിരുന്നു.

ലോകകപ്പ് യോഗ്യത മത്സരം;ഖത്തർ ജേഴ്സിയിൽ കണ്ണൂർക്കാരൻ,ഇന്ത്യക്കെതിരെ ബൂട്ടണിയും
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us