സംസ്ഥാനത്ത് 24 മണിക്കൂറിനുള്ളില് കാലവര്ഷമെത്തും; സാധ്യതാ മുന്നറിയിപ്പുമായി കാലാവസ്ഥാ വകുപ്പ്

അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റിനും മഴയ്ക്കും സാധ്യതയെന്ന് മുന്നറിയിപ്പ്

dot image

തിരുവനന്തപുരം: സംസ്ഥാനത്ത് മഴ ശക്തമാകുന്നതിനിടെ കാലവർഷം എത്തുന്നുവെന്ന മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥാ വകുപ്പ്. അടുത്ത 24 മണിക്കൂറിനുള്ളിൽ കാലവർഷം കേരളത്തിൽ എത്താൻ സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

കേരള തീരത്ത് ശക്തമായ പടിഞ്ഞാറൻ കാറ്റ് നിലനിൽക്കുന്നുണ്ടെന്നും ഇതിന്റെ ഫലമായി കേരളത്തിൽ അടുത്ത ഏഴ് ദിവസം വ്യാപകമായി ഇടി, മിന്നൽ, കാറ്റിനും മഴയ്ക്കും സാധ്യതയുണ്ടെന്നും മുന്നറിയിപ്പിൽ വ്യക്തമാക്കുന്നു. ഒറ്റപെട്ട സ്ഥലങ്ങളിൽ ഇന്ന് അതി ശക്തമായ മഴയ്ക്കും ജൂൺ 2 വരെ ശക്തമായ മഴയ്ക്കും സാധ്യതയെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിക്കുന്നു.

അടുത്ത 3 മണിക്കൂറിൽ കേരളത്തിലെ തിരുവനന്തപുരം ജില്ലയിൽ ഒറ്റപ്പെട്ടയിടങ്ങളില് ഇടിമിന്നലോടു കൂടിയ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 40 കിലോമീറ്റർ വരെ വേഗതയിൽ വീശിയേക്കാവുന്ന ശക്തമായ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ് അറിയിച്ചു.

തിരുവനന്തപുരം, ഇടുക്കി ജില്ലകളില് കൂടി ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ചു. ഇതോടെ ഓറഞ്ച് അലേര്ട്ട് പ്രഖ്യാപിച്ച ജില്ലകളുടെ എണ്ണം ഏഴായി. തൃശ്ശൂര്, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളില് യെല്ലോ അേലര്ട്ടാണ് പ്രഖ്യാപിച്ചിരിക്കുന്നത്. അടുത്ത അഞ്ച് ദിവസം സംസ്ഥാനത്ത് മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. കാലവര്ഷത്തിന്റെ ഭാഗമായുള്ള മഴയാണ് ഇപ്പോള് കേരളത്തില് ലഭിക്കുന്നതെന്ന് കാലാവസ്ഥ വിദഗ്ധര് അറിയിച്ചു.

മൂന്നു ദിവസത്തിനകം കാലവര്ഷം കേരളത്തില് എത്തും എന്നാണ് നേരത്തേ കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചിരുന്നത്. കാലവര്ഷക്കാറ്റുകള്ക്കൊപ്പം തെക്കന് തമിഴ്നാട് തീരത്തുള്ള ചക്രവാതച്ചുഴിയും മഴയ്ക്ക് കാരണമാകുന്നുണ്ട്. മഴ ദിവസങ്ങൾ കുറയുകയും കൂടുതൽ മഴ ലഭിക്കുകയും ചെയ്യുന്ന ചെറിയ സമയം കൊണ്ട് കൂടുതല് മഴ ലഭിക്കുന്ന പ്രതിഭാസത്തിനാണ് സംസ്ഥാനത്ത് സാധ്യത. മലവെള്ളപ്പാച്ചിലും മിന്നല് പ്രണയങ്ങളും പ്രതീക്ഷിക്കുന്നതിനാല് പൊതുജനങ്ങള് ജാഗ്രത പാലിക്കണമെന്നും കാലാവസ്ഥാ വകുപ്പ് അറിയിച്ചു.

ഉയര്ന്ന തിരമാലകള്ക്ക് സാധ്യതയുള്ളതിനാല് തീര മേഖലയില് പ്രത്യേക ജാഗ്രത നിര്ദ്ദേശം നല്കി. കടലില് പോകുന്നതിന് മത്സ്യത്തൊഴിലാളികള്ക്കും നിയന്ത്രണമുണ്ട്. തെക്കന് കേരള തീരം, ലക്ഷദ്വീപ് തീരം എന്നിവിടങ്ങളില് മത്സ്യബന്ധനത്തിന് പോകാന് പാടില്ലെന്നാണ് നിര്ദേശം.

കൂടുതല് ജില്ലകളില് മഴ മുന്നറിയിപ്പ്; രണ്ട് ജില്ലകളില് കൂടി ഓറഞ്ച് അലേര്ട്ട്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us