
കോഴിക്കോട്: കാഞ്ഞങ്ങാട് നിന്നും താനൂരിലേക്ക് പോവുകയായിരുന്ന ബോട്ട് തലശ്ശേരിയിൽ കടലിൽ കുടുങ്ങി. കോസ്റ്റൽ പൊലീസും നാവിക സേനയും മണിക്കൂറുകളായി രക്ഷാപ്രവർത്തനം തുടരുകയാണ്.
ബോട്ടിലുള്ള രണ്ടുപേരെ ഹെലികോപ്റ്റർ വഴി രക്ഷപ്പെടുത്താനുള്ള ശ്രമമാണ് നടക്കുന്നത്. എഞ്ചിൻ തകരാർ സംഭവിച്ചതാണ് ബോട്ട് കടലിൽ കുടുങ്ങാൻ കാരണം. കരയിൽ നിന്നും ആറ് കിലോമീറ്റർ ദൂരെ കടലിലാണ് ബോട്ട് കുടുങ്ങിയത്.