മണല് കടത്തിന് ഗൂഗിള് പേ വഴി കൈക്കൂലി; എഎസ്ഐക്കതിരെ വിജിലന്സ് റിപ്പോര്ട്ട്

'പൊലീസ് പരിശോധനയുടെ വിവരം ചോര്ത്തി നല്കി'

dot image

കണ്ണൂര്: മണല് കടത്തിന് ഗൂഗിള് പേ വഴി പൊലീസ് കൈക്കൂലി വാങ്ങിയതായി വിജിലന്സ് റിപ്പോര്ട്ട്. വളപട്ടണം എഎസ്ഐ അനിഴനെതിരെയാണ് വിജലന്സ് കണ്ടെത്തല്. മണല് കടത്തുമായി ബന്ധപ്പെട്ടുള്ള പൊലീസ് പരിശോധനയുടെ വിവരം ചോര്ത്തി നല്കി മണല് മാഫിയയില് നിന്നും പണം വാങ്ങിയെന്നാണ് കണ്ടെത്തിയത്. ഇയാള് കൈക്കൂലി ഗൂഗിള് പേ വഴി വാങ്ങിയ തെളിവുകള് ലഭിച്ചതായും വിജിലന്സ് സംഘം അറിയിച്ചു.

മണല്വാരാന് ഉപയോഗിക്കുമ്പോള് പിടിച്ചെടുത്ത മോട്ടോറുകള് പൊലീസ് വില്പ്പന നടത്തിയെന്നും വിജിലന്സ് റിപ്പോര്ട്ടുണ്ട്. ഇന്നലെ വളപട്ടണം പൊലീസ് സ്റ്റേഷനില് വിജിലന്സ് സംഘം റെയ്ഡ് നടത്തിയിരുന്നു. നാലംഗ വിജിലന്സ് ഉദ്യോഗസ്ഥരാണ് പരിശോധനക്ക് നേതൃത്വം നല്കിയത്. മുമ്പും വളപട്ടണം സ്റ്റേഷനെ സംബന്ധിച്ച് സമാനമായ നിരവധി പരാതികള് ഉയര്ന്നിരുന്നു. ഇതേ തുടര്ന്നായിരുന്നു വിജിലന്സിന്റെ പരിശോധന. സ്റ്റേഷനിലെ കൂടുതല് രേഖകള് പരിശോധിക്കുകയും സിഐ, എസ്ഐ എന്നിവരുടെ മൊഴികള് രേഖപ്പെടുത്തിയിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us