കൊച്ചിന് യൂണിവേഴ്സിറ്റി- ടെല് അവിവ് ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കണം: എംഎസ്എഫ്

സോഷ്യല് മീഡിയ ഐക്യദാര്ഢ്യം മാത്രമാണ് സിപിഎമ്മിന്റെ പലസ്തീന് അനുകൂല നിലപാടെങ്കില് ആ നാടകം നിര്ത്തുന്നതാണ് അഭികാമ്യമെന്ന് എംഎസ്എഫ്

dot image

കോഴിക്കോട്: കൊച്ചിന് യൂണിവേഴ്സിറ്റി- ടെല് അവിവ് യൂണിവേഴ്സിറ്റി ഇസ്രയേലുമായുള്ള ബന്ധം അവസാനിപ്പിക്കണമെന്ന് എംഎസ്എഫ്. കുസാറ്റ് എംഎസ്എഫ് യൂണിറ്റ് കമ്മിറ്റി വൈസ് ചാന്സലര്ക്ക് കത്ത് നല്കി. പലസ്തീന് അധിനിവേശത്തിന്റെ പശ്ചാത്തലത്തില് ഇസ്രയേലിനുമേല് സമ്മര്ദ്ദം ചെലുത്തണമെന്ന സിപിഐഎം പോളിറ്റ് ബ്യൂറോ റിലീസ് യാഥാര്ത്ഥ്യമാകണമെങ്കില് കേരളത്തില് കുസാറ്റിന് കീഴിലുള്ള National Centre for Aquatic Animal Healthഉം, ഇസ്രായേല് ടെല് അവീവ് യൂണിവേഴ്സിറ്റിയുമായുള്ള ബന്ധം വിച്ഛേദിക്കണമെന്നാണ് എംഎസ്എഫ് ആവശ്യം.

'സോഷ്യല് മീഡിയ ഐക്യദാര്ഢ്യം മാത്രമാണ് സിപിഐഎമ്മിന്റെ പലസ്തീന് അനുകൂല നിലപാടെങ്കില് ആ നാടകം നിര്ത്തുന്നതാണ് അഭികാമ്യം. ഇവിടെയെങ്കിലും നിങ്ങള് മുതലെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ടത്. മുദ്രാവാക്യത്തില് തുന്നിക്കെട്ടിയത് കൊണ്ടായില്ല. വേട്ടക്കാരോടുള്ള നിരുപാധിക ഉപരോധമാവണം എസ്എഫ്ഐക്കാരാ... നയം', എംഎസ്എഫ് സംസ്ഥാന ജനറല് സെക്രട്ടറി സി കെ നജാഫ് ഫേസ്ബുക്കില് കുറിച്ചു.

അമേരിക്കയിലെ യൂണിവേഴ്സിറ്റികള്ക്ക് പുറമേ ബെര്ലിനിലെ Humboldt Universityയില്, നെതര്ലന്ഡ്സിലെ Amsterdam University കാമ്പസിന് ചുറ്റും, Utrecht Universityയില്, ഡെല്ഫ്റ്റിലെ ടെക്നിക്കല് യൂണിവേഴ്സിറ്റിയില്, കിഴക്കന് ജര്മ്മന് നഗരമായ ലീപ്സിഗില്, ജര്മ്മന് തലസ്ഥാനമായ ബെര്ലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയില്, ഫ്രഞ്ച് തലസ്ഥാനത്തെ പാരീസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല് സ്റ്റഡീസില് (സയന്സസ് പോ) സ്വിറ്റ്സര്ലന്ഡിലെ ലൊസാനെ, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലെ സര്വകലാശാലകളില് ഒക്കെയെയും നടക്കുന്ന സമരമുദ്രാവാക്യങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്രയേല് യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിഛേദിക്കാനുള്ള വിദ്യാര്ത്ഥികളുടെ ആഹ്വാനമെന്നും നജാഫ് ചൂണ്ടികാട്ടി.

സി കെ നജാഫിന്റെ ഫേസ്ബുക്ക് കുറിപ്പിന്റെ പൂര്ണ്ണരൂപം-

ഇസ്രായില് തുടരുന്ന വംശീയ ഉന്മൂലനത്തെ ഇന്ന് ലോകത്തെ ക്യാംപസുകള് വിവിധ സമരങ്ങളാല് പ്രതിഷേധധ്വനി ഉയര്ത്തുകയാണ്.

അമേരിക്കയിലെ യൂണിവേഴ്സിറ്റികള്ക്ക് പുറമെ ജര്മ്മനിയിലെ ബെര്ലിനിലെ Humboldt Universityയില്,

നെതര്ലന്ഡ്സിലെ Amsterdam University കാമ്പസിന് ചുറ്റും,Utrecht Universityയില്, ഡെല്ഫ്റ്റിലെ ടെക്നിക്കല് യൂണിവേഴ്സിറ്റിയില്, കിഴക്കന് ജര്മ്മന് നഗരമായ ലീപ്സിഗില്, ജര്മ്മന് തലസ്ഥാനമായ ബെര്ലിനിലെ ഫ്രീ യൂണിവേഴ്സിറ്റിയില്, ഫ്രഞ്ച് തലസ്ഥാനത്തെ പാരീസ് ഇന്സ്റ്റിറ്റ്യൂട്ട് ഓഫ് പൊളിറ്റിക്കല് സ്റ്റഡീസില് (സയന്സസ് പോ) സ്വിറ്റ്സര്ലന്ഡിലെ ലൊസാനെ, ജനീവ, സൂറിച്ച് എന്നിവിടങ്ങളിലെ സര്വകലാശാലകളില് ഒക്കെയെയും നടക്കുന്ന സമരമുദ്രാവാക്യങ്ങളില് ഏറ്റവും പ്രധാനപ്പെട്ടതാണ് ഇസ്രായീല് യൂണിവേഴ്സിറ്റികളുമായുള്ള ബന്ധം വിഛേദിക്കാനുള്ള വിദ്യാര്ത്ഥികളുടെ ആഹ്വാനം.

അത് ലോകത്തിന്റെ നവ തലമുറയുടെ മാനുഷിക ഭാവത്തേയും പോരാട്ടത്തെയുമാണ് ചൂണ്ടിക്കാണിക്കുന്നത്.

എന്നാല് കേരളത്തില് ഇതൊരു പൊളിറ്റിക്കല് സെന്റിമെന്റല് വിഷയം മാത്രമാക്കി തെരുവില് സമരം നടത്തുന്ന ഇടതുപക്ഷത്തോട് ഒരു ചോദ്യം.

ഇസ്രായേലിനുമേല് സമ്മര്ദ്ദം ചെലുത്തണമെന്ന സിപിഎമ്മിന്റെ പോളിറ്റ്ബ്യൂറോ റിലീസ് യാഥാര്ത്ഥ്യമാണെങ്കില്, ലോക രാജ്യങ്ങളില് ഇസ്രായേല് ബന്ധം വിച്ഛേദിക്കാനുള്ള സമരങ്ങള് ശക്തമാകുമ്പോള്, യൂണിവേഴ്സിറ്റി കോളാബ്രേഷനുകള് നിര്ത്തലാക്കാനുള്ള സമ്മര്ദ്ദം മുറുകുമ്പോള്, എന്തുകൊണ്ട് കേരളത്തില് കുസാറ്റിന് കീഴിലുള്ള National Centre for Aquatic Animal Health ല്, ഇസ്രായേല്, ടെല് അവീവ് യൂണിവേഴ്സിറ്റി യുമായുള്ള ബന്ധം വിച്ഛേദിക്കപ്പെടുന്നില്ല?

സോഷ്യല് മീഡിയ ഐക്യദാര്ഢ്യം മാത്രമാണ് സിപിഎമ്മിന്റെ പലസ്തീന് അനുകൂല നിലപാടെങ്കില് ആ നാടകം നിര്ത്തുന്നതാണ് അഭികാമ്യം. ഇവിടെയെങ്കിലും നിങ്ങള് മുതലെടുപ്പ് രാഷ്ട്രീയം ഉപേക്ഷിക്കാനാണ് ശ്രദ്ധിക്കേണ്ടത്.

കൊച്ചിന് യൂണിവേഴ്സിറ്റി - ടെല് അവിവ് യൂണിവേഴ്സിറ്റി ഇസ്രായേല് ബന്ധം അവസാനിപ്പിക്കാന് msf ആവശ്യപ്പെട്ടു.

മുദ്രാവാക്യത്തില് തുന്നിക്കെട്ടിയത് കൊണ്ടായില്ല. വേട്ടക്കാരോടുള്ള നിരുപാധിക ഉപരോധമാവണം SFIക്കാരാ നയം.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us