വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്സുമായി ബന്ധമില്ല; വിശദീകരിച്ച് ദുബായിലെ കമ്പനി

എക്സാലോജിക് എന്ന് പേരുള്ള മറ്റൊരു കമ്പനിയുമായും ബന്ധമില്ല.

dot image

ദുബായ്: മുഖ്യമന്ത്രിയുടെ മകള് വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്സുമായി യാതൊരു ബന്ധവുമില്ലെന്ന് ദുബായിലെ എക്സാലോജിക് കണ്സള്ട്ടിങ്. ഷോണ് ജോര്ജ് ഉന്നയിച്ച ആരോപണങ്ങളില് പരാമര്ശിക്കുന്ന സ്ഥാപനം എക്സാലോജിക് കണ്സള്ട്ടിങ് അല്ല. 2013 ല് ഷാര്ജയില് തുടങ്ങിയ സ്ഥാപനമാണ് ഇത്. പ്രൈസ് വാട്ടര് കൂപ്പേഴ്സ്, എസ്എന്സി ലാവ്ലിന് എന്നിവരുമായി ബിസിനസ് ബന്ധങ്ങളില്ലെന്നും സ്ഥാപന മേധാവികളായ സസൂണ് സാദിഖ്, നവീന് കുമാര് എന്നിവര് ദുബായില് വാര്ത്താസമ്മേളനത്തില് പറഞ്ഞു.

ഡയറക്ടര് ബോര്ഡിലും, പേ റോളിലും വീണ, സുനീഷ് എന്ന പേരുകളില് ഉള്ള ആരുമില്ല. എക്സാലോജിക് സൊല്യൂഷന് എന്ന പേരിലൊരു സ്ഥാപനം യുഎഇയില് പ്രവര്ത്തിക്കുന്നില്ലെന്നും അവര് വ്യക്തമാക്കി.

എക്സാലോജിക് എന്ന് പേരുള്ള മറ്റൊരു കമ്പനിയുമായും ബന്ധമില്ല. കമ്പനിയുടെ സഹസ്ഥാപകര്, ഡയറക്ടര്മാര് എന്നിവര്ക്ക് രാഷ്ട്രീയ ബന്ധമില്ല. എക്സാലോജിക് കണ്സള്ട്ടിംഗിന് മറ്റ് മൂന്ന് സഹ സ്ഥാപനങ്ങളുണ്ട്. കമ്പനിയുടെ ഇന്ത്യന് സ്ഥാപനമാണ് ബാംഗ്ലൂര് ആസ്ഥാനമായ എക്സാലോജികോ സിസ്റ്റംസ് ആന്ഡ് സര്വീസസ് പ്രൈവറ്റ് ലിമിറ്റഡ്. മറ്റൊരു സബ്സിഡിയറി കമ്പനിയും എക്സാലോജിക് കണ്സള്ട്ടിംഗിന് ഇല്ലെന്നും കമ്പനി മാര്ച്ച് 19ന് വെബ്സൈറ്റില് പ്രസിദ്ധീകരിച്ച വാര്ത്താക്കുറിപ്പില് വ്യക്തമാക്കുന്നുണ്ട്. മാസപ്പടി കേസിലെ വിവാദം കത്തി നില്ക്കുന്ന സമയത്തുതന്നെ പ്രസിദ്ധീകരിച്ച വാര്ത്താക്കുറിപ്പ് നിലനില്ക്കെയായിരുന്നു ഷോണ് ജോര്ജിന്റെ ആരോപണം.

വീണാ വിജയന്റെ എക്സാലോജിക് സൊല്യൂഷന്സിന്റെ വിദേശത്തെ സാമ്പത്തിക ഇടപാടുകള് പരിശോധിക്കണമെന്നായിരുന്നു ഷോണ് ജോര്ജ്ജിന്റെ ഉപഹര്ജിയിലെ ആവശ്യം. ഉപഹര്ജിയിലെ വാദം ഷോണ് ജോര്ജിന്റെ അഭിഭാഷകന് ഹൈക്കോടതിയില് പ്രത്യേകമായി ഉന്നയിച്ചില്ല. ഷോണ് ജോര്ജിന്റെ ഉപഹര്ജി ഹൈക്കോടതി സിംഗിള് ബെഞ്ച് പരിഗണിച്ചതുമില്ല. മാസപ്പടി കേസില് എസ്എഫ്ഐഒ അന്വേഷണം ആരംഭിച്ച സാഹചര്യത്തില് ഷോണ് ജോര്ജിന്റെ ഹര്ജി ഹൈക്കോടതി തീര്പ്പാക്കുകയായിരുന്നു.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us