പ്ലസ്ടു സീറ്റ് കുറവ്; വിഷയം മുഖ്യമന്ത്രിയെ നേരിട്ട് കണ്ട് അറിയിച്ചു; പി കെ കുഞ്ഞാലിക്കുട്ടി

'വിഷയം രേഖാമൂലം അവതരിപ്പിച്ചു'

dot image

തിരുവനന്തപുരം: പ്ലസ്ടു സീറ്റ് കുറവ് സംബന്ധിച്ച വിഷയത്തില് മുഖ്യമന്ത്രിയെയും വിദ്യാഭ്യാസ മന്ത്രിയെയും നേരില് കണ്ടുവെന്ന് മുസ്ലീം ലീഗ് ജനറല് സെക്രട്ടറി പി കെ കുഞ്ഞാലിക്കുട്ടി. പ്ലസ്ടു സീറ്റ് കുറവ് വിഷയം സമയമെടുത്ത് ചര്ച്ച ചെയ്തു. മലപ്പുറം ജില്ലയിലെ സ്ഥിതി ഗുരുതരമാണ്. കുട്ടികള് തിങ്ങി ഇരിക്കുകയാണ്. കുട്ടികള് ബുദ്ധിമുട്ടിലാണ്. പഠിപ്പിക്കാനാകുന്നില്ല. വിഷയം രേഖാമൂലം അവതരിപ്പിച്ചു. കൂടുതല് ബാച്ചുകള് അനുവദിക്കണമെന്നും കുഞ്ഞാലിക്കുട്ടി ആവശ്യപ്പെട്ടു.

റിസല്ട്ട് കുറഞ്ഞത് സൗകര്യം കുറഞ്ഞത് കൊണ്ടാണ്. സീറ്റുകള് കുറവുള്ള വേറെയും ജില്ലകളുണ്ട്. ഓവര് സ്ട്രെങ്ങ്ത്ത് വലിയ പ്രശ്നമാണ്. വിദ്യാഭ്യാസ വകുപ്പിന്റെ കണക്ക് തെറ്റാണ്. എന്തിനാണ് തെറ്റായ കണക്ക് കൊടുക്കുന്നതെന്നും കുഞ്ഞാലിക്കുട്ടി ചോദിച്ചു. രാജ്യസഭാ ആര്ക്കാണ് എന്ന് ഉടനറിയാം. ഇക്കാര്യത്തില് ഉടന് തീരുമാനമുണ്ടാകുമെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us