തൃശൂർ: പ്രോട്ടീൻ മാളിൽ നടത്തിയ റെയ്ഡിൽ ലൈസൻസില്ലാതെ വിൽപനയ്ക്കുവച്ച മരുന്നു പിടിച്ചെടുത്തു. ബിപി കൂട്ടുന്നതിന് ഉപയോഗിക്കുന്ന ടെർമിവ് എ എന്ന ഇൻജക്ഷനാണ് പിടിച്ചത്. 210 ആംപ്യൂളാണ് പിടികൂടിയത്. ശാരീരിക ക്ഷമത വർധിപ്പിക്കാനെന്ന് പറഞ്ഞായിരുന്നു പ്രോട്ടീൻ കടയിലെ അനധികൃത വിൽപന. തൃശൂർ ഡ്രഗ് കൺട്രോൾ ഡിപ്പാർട്ടുമെന്റും പൊലീസും ചേർന്നാണ് റെയ്ഡ് നടത്തിയത്. നേരത്തെ ഈ സ്ഥാപനം പാഴ്സൽ വഴി കഞ്ചാവ് കടത്തിയത് പിടികൂടിയിരുന്നു.