
കോഴിക്കോട്: കെഎസ്ഇബിയുടെ ടവര് ലൈനില് നിന്നും ഷോക്കേറ്റ് ഗുരുതരമായി പൊള്ളലേറ്റ കുട്ടി മരിച്ചു. കുറ്റിക്കാട്ടൂര് മാണിയമ്പലം പള്ളി ക്വാര്ട്ടേഴ്സില് താമസക്കാരായ മുബാസിന്റ മകന് മാലിക്ക് (12) ആണ് മരിച്ചത്.
ക്വാട്ടേഴ്സ്ന് മുകളില് കളിക്കുന്നതിനിടെ ആണ് അപകടം. ഗുരുതരമായ പൊള്ളലേറ്റ കുട്ടി മെഡിക്കല് കോളേജ് ആശുപത്രിയില് ചികിത്സയിലായിരുന്നു.