സുരഭി മുമ്പും നിരവധി തവണ സ്വർണ്ണം കടത്തിയുണ്ടെന്ന് ഡിആര്ഐ; അന്വേഷണം കൂടുതൽ പേരിലേക്ക്

മലദ്വാരത്തില് 960 ഗ്രാം സ്വര്ണം ഒളിപ്പിച്ച് കടത്താന് ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്

dot image

കൊച്ചി: ശരീരത്തിൽ ഒളിപ്പിച്ച് സ്വർണ്ണം കടത്തിയ കേസില് ഇന്നലെ അറസ്റ്റിലായ എയര് ഇന്ത്യ എക്സ്പ്രസ് എയര് ഹോസ്റ്റസ് സുരഭി കാത്തൂണ് മുന്പും നിരവധി തവണ സ്വര്ണം കടത്തിയിട്ടുണ്ടെന്ന് ഡിആര്ഐ. സംഭവത്തില് വിശദമായ അന്വേഷണം തുടരുകയാണ്. മറ്റ് വിമാന ജീവനക്കാര്ക്കും സ്വര്ണക്കടത്തില് പങ്കുണ്ടോയെന്ന് അന്വേഷിക്കുന്നുണ്ട്. സംഘത്തെ കുറിച്ചുള്ള ചില നിര്ണായക വിവരങ്ങള് സുരഭിയുടെ ചോദ്യം ചെയ്യലില് നിന്ന് ലഭിച്ചിട്ടുണ്ട്. കേസില് വരും ദിവസങ്ങളില് കൂടുതല് അറസ്റ്റ് നടക്കുമെന്നും ഡിആര്ഐ ഉദ്യോഗസ്ഥര് പറഞ്ഞു.

മസ്ക്കറ്റില് നിന്ന് കണ്ണൂരില് എത്തിയ എയര് ഇന്ത്യ എക്സ്പ്രസ് I 714 വിമാനത്തിലെ ജീവനക്കാരിയാണ് 26കാരിയായ സുരഭി. മലദ്വാരത്തില് 960 ഗ്രാം സ്വര്ണം ഒളിപ്പിച്ച് കടത്താന് ശ്രമിക്കുമ്പോഴായിരുന്നു അറസ്റ്റ്. രഹസ്യവിവരം ലഭിച്ചതിനെ തുടര്ന്ന് നടത്തിയ ഡിആര്ഐ ഉദ്യോഗസ്ഥര് നടത്തിയ പരിശോധനയിലാണ് സ്വര്ണം കണ്ടെടുത്തത്. കോടതിയില് ഹാജരാക്കിയ സുരഭിയെ 14 ദിവസത്തെ റിമാന്ഡില് വിട്ടു. മലദ്വാരത്തിലൊളിപ്പിച്ച് സ്വര്ണ്ണം കടത്തിയതിന് വിമാന ജീവനക്കാര് പിടിയിലാവുന്ന ഇന്ത്യയിലെ ആദ്യത്തെ സംഭവമാണിത്.

മലദ്വാരത്തിലൊളിപ്പിച്ച് സ്വര്ണ്ണം കടത്താന് ശ്രമിച്ച എയര് ഹോസ്റ്റസ് കണ്ണൂരിൽ പിടിയില്
dot image
To advertise here,contact us
dot image