'അത് ഈ കാലത്തിന്റെ അനിവാര്യത'; കേരള സർക്കാരിനെ അഭിനന്ദിച്ച് പായൽ കപാഡിയ

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് പായല് കപാഡിയയുടെ ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയത്

dot image

കേരള സർക്കാരിനെ അഭിനന്ദിച്ച് കാനിലെ ഏറ്റവും വലിയ രണ്ടാമത്തെ പുരസ്കാരമായ ഗ്രാന്ഡ്പ്രി സ്വന്തമാക്കിയ 'ഓള് വീ ഇമാജിന് ആസ് ലൈറ്റി'ന്റെ സംവിധായിക പായല് കപാഡിയ. സ്ത്രീകൾക്കും, പ്രാതിനിധ്യം കുറഞ്ഞ ജാതിയില് നിന്നുള്ള ആളുകൾക്കും സിനിമ ഒരുക്കാനായി കേരള സർക്കാർ നല്കുന്ന ഫണ്ടിനെയാണ് പായൽ കപാഡിയ ഫേസ്ബുക്ക് കുറിപ്പിലൂടെ പ്രശംസിച്ചത്. ഇവ കാലത്തിന്റെ അനിവാര്യതയെന്നും അവർ കൂട്ടിച്ചേർത്തു.

കേരളത്തിലെ ചലച്ചിത്ര മേഖലയിൽ ഉള്ളവരോട് എനിക്ക് നന്ദിയുണ്ട്. ഞാനീ ഇൻഡസ്ട്രിക്ക് പുറത്തുനിന്നുള്ള ആളാണെങ്കിലും കുറെ അഭിനേതാക്കളും പ്രൊഡ്യൂസർമാരും എന്റെ ടീമിനെ വളരെയധികം പിന്തുണച്ചു. അവർ താരങ്ങളാണെന്നും എന്നെ കാണാനും സമയം തരാനും കഴിയില്ലെന്നും ചിന്തിക്കാതെ അവരെന്റെ കൂടെ നിന്നു. ഞാനവരോട് ഒരുപാട് കടപ്പെട്ടിരിക്കുന്നു. കേരളത്തിൽ കലാമൂല്യമുള്ള ചിത്രങ്ങൾ പ്രദർശിപ്പിക്കാൻ വിതരണക്കാരും പ്രദര്ശകരും മുന്നോട്ട് വന്നിട്ടുണ്ട്. വ്യത്യസ്തത തരത്തിലുള്ള സിനിമകൾ കാണാൻ പ്രേക്ഷകരും തയാറാണെന്നും പായല് പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം വരാൻ അധിക സമയമില്ലാതിരിക്കെ ആധികാരത്തിൽ വന്നാലും നമ്മുടെ രാജ്യത്തിൻറെ വിഭവങ്ങൾ കുറച്ചുപേരിൽ മാത്രം ഒതുങ്ങി നിൽക്കാതെ ഓരോ വ്യക്തിക്കും തുല്യ അവകാശമെന്ന നിലയിൽ ലഭിക്കാൻ മുൻകൈയെടുത്ത് പ്രവർത്തിക്കണം എന്നുമാത്രമേ എനിക്ക് പറയാനുള്ളൂ', പായൽ കുറിച്ചു.

77-ാമത് കാൻ ഫിലിം ഫെസ്റ്റിവലിലാണ് പായല് കപാഡിയയുടെ ചിത്രം ചരിത്രനേട്ടം സ്വന്തമാക്കിയത്. ഒപ്പം ചിത്രത്തിലെ അഭിനേതാക്കളായ കനി കുസൃതിയും ദിവ്യപ്രഭയും മലയാളികൾക്കും അഭിമാനമായി. ആദ്യമായാണ് ഒരു ഇന്ത്യൻ വനിതയുടെ ചിത്രം കാൻ ഫിലിം ഫെസ്റ്റിവലിൽ മത്സരിച്ചത്. മുപ്പത് വർഷങ്ങൾക്ക് ശേഷമാണ് ഒരു ഇന്ത്യൻ സിനിമ കാൻ ചലച്ചിത്ര മേളയിൽ മത്സര വിഭാഗത്തിലെത്തുന്നത്. മുംബൈ നഗരത്തില് ജോലി ചെയ്യുന്ന മലയാളി നേഴ്സുമാരായ പ്രഭയുടെയും അനുവിന്റെയും ജീവിതമാണ് ഓള് വി ഇമാജിന് ഈസ് ലൈറ്റ് പറയുന്നത്. വലിയ നഗരത്തില് അവര് അനുഭവിക്കുന്ന ഏകാന്തതയുടെയും അവര്ക്കുണ്ടാവുന്ന ബന്ധങ്ങളുടെയും കഥയാണ് ചിത്രത്തിലൂടെ പറഞ്ഞുപോകുന്നത്.

dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us