ഹെൽമറ്റ് ധരിക്കാതെ കയ്യിൽ തൂക്കിപ്പിടിച്ച് യാത്ര ചെയ്തതിന് കോൺഗ്രസ് നേതാവ് ബിആർഎം ഷഫീറിന് പെറ്റി കിട്ടി. ഫേസ്ബുക്കിലൂടെ അദ്ദേഹം തന്നെയാണ് വിവരം പങ്കുവെച്ചത്. എഐ ക്യാമറയ്ക്കെന്ത് വക്കീലെന്നായിരുന്നു അദ്ദേഹം കുറിച്ചത്. കോട്ടുമിട്ട് കോടതിയിൽ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് പെറ്റി കിട്ടിയെന്ന് അദ്ദേഹം കുറിച്ചു.
എഐ ക്യാമറയ്ക്കെന്ത് വക്കീല്....? കോട്ടുമിട്ട് കോടതിയിൽ പോകുന്നതിനിടെ അശ്രദ്ധ കൊണ്ട് കിട്ടിയ പെറ്റി...കൈയ്യിൽ ഹെൽമെറ്റും വച്ച് സംസാരം.. - ബിആർഎം ഫെയ്സ്ബുക്കിൽ കുറിച്ചു. മോട്ടോർ വെഹിക്കിൾ ഡിപ്പാർട്ട്മെന്റ് അയച്ച പെറ്റിയുടെ സ്ക്രീൻ ഷോട്ടും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്
പോസ്റ്റിന് താഴെ കമൻ്റുകളുമായി നിരവധി പേരാണ് എത്തിയത്. ആർസി ബുക്ക്, ലൈസൻസും അയക്കാൻ ക്യാഷ് ഇല്ലെങ്കിലും ഇതൊക്കെ കറക്ട് ആയി വീട്ടിൽ വരും. കമ്മികൾ അറിയുന്നതിന് മുന്പേ സ്വന്തമായി നാട്ടുകാരെ അറിയിച്ച ആ മനസ്..എന്നിങ്ങനെ നിരവധി കമൻ്റുകളാണ് പോസ്റ്റിന് താഴെ വന്നത്.