1000 രൂപ കുടിശ്ശിക; പാലക്കാട് വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി

കേവലം 1000 രൂപയാണ് കുടിശികയായി ഉണ്ടായിരുന്നത്

dot image

പാലക്കാട്: വൈദ്യുതി ബില്ല് അടക്കാത്തതിനാൽ വാട്ടർ അതോറിറ്റിയുടെ ഫ്യൂസ് ഊരി കെഎസ്ഇബി. പാലക്കാട് വടക്കഞ്ചേരി ഓഫീസിലെ വൈദ്യുതി ആണ് വിച്ചേദിച്ചത്. 1000 രൂപയാണ് കുടിശ്ശികയായി ഉണ്ടായിരുന്നത്. സാധാരണ ട്രഷറി വഴിയാണ് പണം നൽകിയിരുന്നത്.

ഇന്നലെ പാലക്കാട് ഡിഇഒ ഓഫീസിലെ ഫ്യൂസും ഊരിയിരുന്നു. വൈദ്യുതി ബിൽ അടക്കാത്തതിനാൽ കണക്ഷൻ വിച്ഛേദിച്ച പാലക്കാട് ഡിഇഒ ഓഫീസിലെ വൈദ്യുതി ഇന്ന് പുനസ്ഥാപിച്ചു. പത്ത് ദിവസത്തിനകം കുടിശ്ശിക തുക അടക്കാമെന്ന ഉറപ്പിലാണ് വൈദ്യുതി പുനസ്ഥാപിച്ചത്. ജില്ലാ വിദ്യാഭ്യാസ ഓഫീസർ നൽകിയ അപേക്ഷ പരിഗണിച്ചാണ് കെഎസ്ഇബി വൈദ്യുതി പുനസ്ഥാപിച്ചത്.

24,016 രൂപ കുടിശ്ശിക വരുത്തിയതിനാൽ ബുധനാഴ്ചയാണ് ഓഫീസിലെ വൈദ്യുതി കെഎസ്ഇബി വിച്ഛേദിച്ചത്. കഴിഞ്ഞ ഏപ്രിലിലും കുടിശ്ശികയുടെ പേരില് ഡിഇഒ ഓഫീസിലെ ഫ്യൂസ് ഊരിയിരുന്നു. ഇത് രണ്ടാം തവണയാണ് ഓഫീസിലെ ഫ്യൂസ് ഊരുന്നത്.

കാറിനുള്ളിലെ സ്വിമ്മിംഗ് പൂൾ; സഞ്ജുവിന് കാറും നഷ്ടമാകും; ടാറ്റ സഫാരി പൊലീസ് കസ്റ്റഡിയിലേക്ക്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us