കൊച്ചി: കാക്കനാട് ആർ ടി ഓഫീസിൽ ലൈസൻസ് എടുക്കാൻ എത്തിയ യുവാവിന് കിട്ടിയത് എട്ടിൻ്റെ പണി. 'എട്ട്' വിജയിച്ചതിൻ്റെ സന്തോഷത്തിൽ ബൈക്ക് ഒന്ന് റെയിസ് ചെയ്തത് മാത്രമേ ഓർയുള്ളൂ ബാക്കി എല്ലാം വെഹിക്കിൾ ഇൻസ്പെക്ടറുടെ കൈയിലായിരുന്നു. ഒപ്പം പിഴയായി ലഭിച്ചത് 20,000 രൂപയും. ഇനി യുവാവിന് ലൈസൻസ് കിട്ടുമോ എന്നതാണ് ഏറ്റവും വലിയ സംശയം.
രൂപമാറ്റം വരുത്തിയ ബൈക്കിൽ ഡ്രൈവിങ് ടെസ്റ്റിൽ പങ്കെടുക്കാൻ എത്തിയതായിരുന്നു ഏലൂർ സ്വദേശിയായ നെൽസൺ. എറണാകുളം ആര് ടി ഓഫീസിന് കീഴിലുള്ള കാക്കനാട് ഡ്രൈവിങ് ടെസ്റ്റ് ഗ്രൗണ്ടില് വെള്ളിയാഴ്ച രാവിലെ ഇരുചക്ര വാഹന ലൈസൻസ് ടെസ്റ്റിനാണ് യുവാവ് ബൈക്കിൽ എത്തിയത്.
ടെസ്റ്റ് കഴിഞ്ഞ് മടങ്ങും വഴി സന്തോഷത്തിൽ ബൈക്ക് ഒന്ന് റെയിസ് ചെയ്തതാണ് നെൽസൺ. പുകകുഴലിൻ്റെ ശബ്ദം കേട്ട് എത്തിയപ്പോഴാണ് വെഹിക്കിള് ഇന്സ്പെക്ടര് വി ഐ അസീൻ്റെ ശ്രദ്ധയിൽ വാഹനം പെട്ടത്. തുടർന്ന് ബൈക്ക് രൂപ മാറ്റം വരുത്തിയതിന് യുവാവിനെ കൈയാേടെ ഇന്സ്പെക്ടര് പിടികൂടി.
പിന്നീട് വാഹനത്തിൻ്റെ നമ്പർ സൈറ്റിൽ പരിശോധിച്ചപ്പോഴാണ് 11 നിയമലംഘനങ്ങൾ കണ്ടെത്തിയത്. തുടർന്ന് യുവാവിന് പിഴ ചുമത്തുകയായിരുന്നു. ലൈസൻസ് സസ്പെൻഡ് ചെയ്യാൻ എറണാകുളം ആർ ടി ഒക്ക് ശുപാർശ ചെയ്യുമെന്നും വെഹിക്കിൾ ഇൻസ്പെക്ടർമാർ അറിയിച്ചു.
ഓവുചാലിൽ വീണ് പരിക്ക്; വീട്ടിലെത്തിച്ച ഭർത്താവിനെ കണ്ട ഭാര്യ കുഴഞ്ഞുവീണ് മരിച്ചു