'ബിജെപിയുമായി കൂട്ടുകെട്ട് സിപിഐഎമ്മിന്, മുസ്ലിംലീഗ് മതേതര പാർട്ടി';എകെ ബാലന് ചെന്നിത്തലയുടെ മറുപുടി

യുഡിഎഫിന് ഒരു അവിശുദ്ധ കൂട്ടുകെട്ടുമില്ല. മുസ്ലിം ലീഗ് മതേതര പാർട്ടിയാണെന്ന് ചെന്നിത്തല.

dot image

തിരുവനന്തപുരം: ലോക്സഭാ തിരഞ്ഞെടുപ്പിൽ യുഡിഎഫും ബിജെപിയും കൂട്ടുകൂടിയെന്ന എ കെ ബാലന്റെ ആരോപണത്തിനെതിരെ കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല. ബിജെപിയുമായി കൂട്ടുകെട്ട് ഉണ്ടാക്കിയത് സിപിഐഎമ്മാണ്. പാലക്കാട് എൽഡിഎഫ് തോൽക്കും എന്ന് ബാലന് തോന്നിയതിൽ സന്തോഷമുണ്ട്. യുഡിഎഫിന് ഒരു അവിശുദ്ധ കൂട്ടുകെട്ടുമില്ല. മുസ്ലിം ലീഗ് മതേതര പാർട്ടിയാണ്. ഒരു തീവ്രവാദ സംഘടനകളുമായും മുസ്ലിം ലീഗിന് ബന്ധമില്ല. തീവ്രവാദത്തെ തള്ളിപ്പറഞ്ഞ പാർട്ടിയാണ് മുസ്ലിം ലീഗ്. 'കിട്ടാത്ത മുന്തിരി പുളിക്കും' എന്നും രമേശ് ചെന്നിത്തല പറഞ്ഞു.

മുസ്ലിംലീഗിനെ എസ്ഡിപിഐയും ജമാഅത്തെ ഇസ്ലാമിയും റാഞ്ചിയെന്നായിരുന്നു എ കെ ബാലൻ്റെ ഗുരുതര ആരോപണം. യുഡിഎഫ് മത തീവ്രവാദികളുടെ കയ്യിലാണ്. ആർഎസ്എസുമായും യുഡിഎഫ് ചങ്ങാത്തം ഉണ്ടാക്കിയെന്നും എ കെ ബാലൻ റിപ്പോർട്ടർ ടിവിയോട് പറഞ്ഞു. ഇതിന് മറുപടി നൽകുകയായിരുന്നു ചെന്നിത്തല.

ഡി കെ ശിവകുമാറിന്റെ മൃഗബലി ആരോപണം അന്വേഷിക്കണമെന്ന് രമേശ് ചെന്നിത്തല ആവശ്യപ്പെട്ടു. ആരോപണം പരിശോധിക്കാനുള്ള ഉത്തരവാദിത്വം ദേവസ്വം ബോർഡിനും സർക്കാരിനുമുണ്ടെന്നും ചെന്നിത്തല പറഞ്ഞു.

മൃഗബലി വിഷയത്തിൽ കർണാടക കോൺഗ്രസ് അധ്യക്ഷൻ ഡി കെ ശിവകുമാർ പറഞ്ഞത് പരിശോധിക്കപ്പെടേണ്ടതാണെന്ന് കോൺഗ്രസ് നേതാവ് കൊടിക്കുന്നിൽ സുരേഷും ആവശ്യപ്പെട്ടു. ആധികാരികത ഇല്ലാതെ ശിവകുമാർ ഇങ്ങനെ പറയുമെന്ന് കരുതുന്നില്ല. ഇങ്ങനെയൊരു കാര്യം നടന്നെങ്കിൽ സാംസ്കാരിക കേരളത്തിന് അപമാനമാണെന്നും കൊടിക്കുന്നിൽ കൂട്ടിച്ചേർത്തു. ശശി തരൂരിന്റെ പേഴ്സണൽ സ്റ്റാഫിനെ സ്വർണം കടത്തിയതിന് പിടികൂടിയ കേസിൽ സ്റ്റാഫിൻ്റെ കാര്യത്തിൽ ശശി തരൂർ തന്നെ വ്യക്തത വരുത്തിയിട്ടുണ്ടെന്നും കൊടിക്കുന്നിൽ സുരേഷ് വ്യക്തമാക്കി.

ഇന്ത്യ മുന്നണി കേവല ഭൂരിപക്ഷം നേടുമെന്ന ആത്മവിശ്വാസത്തിലാണ് അദ്ദേഹം. കേരളത്തിൽ 20ൽ 20 സീറ്റും ലഭിക്കും. മതേതര രാജ്യം എന്നത് വിസ്മരിച്ചാണ് മോദിയുടെ പ്രവർത്തനം. എങ്ങനെയും അധികാരം നിലനിർത്താനാണ് ധ്യാനം നടത്തുന്നതെന്നും കൊടിക്കുന്നിൽ പറഞ്ഞു. മാവേലിക്കരയിൽ നിന്നുള്ള യുഡിഎഫ് ലോക്സഭാ സ്ഥാനാർത്ഥിയാണ് കൊടിക്കുന്നിൽ.

ബാർ കോഴയിൽ ജുഡീഷ്യൽ അന്വേഷണം വേണം; സമരത്തിന് യുഡിഎഫ്, ജൂൺ 12ന് നിയമസഭാ മാർച്ച്
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us