തിരുവനന്തപുരം: ഇത്തവണ കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കുമെന്ന് ബിഡിജെഎസ് നേതാവ് തുഷാർ വെള്ളാപ്പള്ളി. രാജ്യസഭാ അംഗമോ, കേന്ദ്ര മന്ത്രിയോ ആകുന്നതിനുള്ള ഓഫർ നേരത്തെ ഉണ്ടായിരുന്നു. അന്ന് അത് നിരസിച്ചിതാണ്. ബിഡിജെഎസ് പാർട്ടി ഉണ്ടാക്കിയത് തനിക്ക് മന്ത്രിയാകാനെന്ന ആക്ഷേപം വന്നേക്കാം എന്ന് കരുതിയാണ് കഴിഞ്ഞതവണ മാറിനിന്നതെന്നും അദ്ദേഹം വ്യക്തമാക്കി. എന്നാൽ ഇത്തവണ സാഹചര്യം അനുകൂലമാണെന്ന് തുഷാർ വെള്ളാപ്പള്ളി പറഞ്ഞു.
ഇന്നലെ പുറത്തുവന്ന ലോക്സഭാ തിരഞ്ഞെടുപ്പിന്റെ എക്സിറ്റ് പോളുകള് ഇന്ഡ്യ മുന്നണിക്ക് നിരാശയാണ് നല്കുന്നത്. മോദിക്ക് മൂന്നാമൂഴം പ്രവചിക്കുന്നതാണ് പുറത്തുവന്ന എക്സിറ്റ് പോളുകള്. 400 സീറ്റ് അവകാശപ്പെടുന്ന എന്ഡിഎക്ക് 358 സീറ്റില് വരെ വിജയം എന്ഡിടിവി പോള് ഓഫ് പോള്സ് എക്സിറ്റ് പോള് പ്രവചിക്കുന്നു. പ്രതിപക്ഷ സഖ്യമായ ഇന്ഡ്യ മുന്നണിക്ക് 148 സീറ്റുകളും മറ്റു കക്ഷികള്ക്ക് 37 സീറ്റുകള് വരെയും പോള് ഓഫ് പോള്സ് പ്രവചിക്കുന്നുണ്ട്.
എന്ഡിടിവിയെ കൂടാതെ മറ്റു ആറ് എക്സിറ്റ് പോളുകളും എന്ഡിഎയ്ക്ക് മുന്തൂക്കം പ്രവചിക്കുന്നതാണ്. റിപ്പബ്ലിക് ഭാരത്-പിമാര്ക്ക് (359), ഇന്ഡ്യാ ന്യൂസ്-ഡി-ഡൈനാമിക്സ് (371), റിപ്പബ്ലിക് ഭാരത്-മാറ്റ്റസ് (353368), ഡൈനിക് ഭാസ്കര് (281350), ന്യൂസ് നാഷണ് (342378), ജന് കി ബാത് (362392) എന്നിങ്ങനെയാണ് പ്രവചനം.
എക്സിറ്റ് പോളുകൾ വിശ്വസനീയമല്ല, എൽഡിഎഫിന്റെ വോട്ട് ചോരില്ല: എ കെ ബാലൻ2019 ലോക്സഭാ തെരഞ്ഞെടുപ്പില് 353 സീറ്റുകളാണ് എന്ഡിഎ നേടിയത്. അതേസമയം ഫലം വരുമ്പോള് തങ്ങള് വിജയിക്കുമെന്ന പ്രതീക്ഷയില് തന്നെയാണ് ഇന്ഡ്യാ മുന്നണി. ഉത്തര്പ്രദേശ്-40, രാജസ്ഥാന്-7, മഹാരാഷ്ട്ര-24, ബീഹാര്-22, തമിഴ്നാട്-39, കേരളം-20, ബംഗാള് 24 (തൃണമൂല് കോണ്ഗ്രസ് സീറ്റ് അടക്കം), പഞ്ചാബ്-14, ചണ്ഡീഗഢ്-5, ജാര്ഖണ്ഡ്-10, മധ്യപ്രദേശ്-7, ഹരിയാന-7, കര്ണ്ണാടക-15-16 വരെ സീറ്റ് എന്നിങ്ങനെയാണ് ഇന്ഡ്യാ മുന്നണി കണക്ക് കൂട്ടല്.