ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ, വോട്ടെണ്ണിയാൽ അത് തീരും: കെ മുരളീധരൻ

'തൃശൂർ, നാട്ടിക എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. എന്നാൽ തൃശൂരിൽ കോൺഗ്രസ് ജയിക്കും'

dot image

തൃശൂർ: ബിജെപിയുടെ പ്രതീക്ഷ വോട്ടെണ്ണലിന്റെ തലേദിവസം വരെ മാത്രമെന്ന് തൃശൂർ ലോക്സഭയിലെ കോൺഗ്രസ് സ്ഥാനാർത്ഥി കെ മുരളീധരൻ. വോട്ടെണ്ണിയാൽ ആ പ്രതീക്ഷ തീരും. മാത്രമല്ല തൃശൂരിൽ താൻ ജയിക്കുമെന്ന ആത്മവിശ്വാസവും മുരളീധരൻ പങ്കുവച്ചു. തൃശൂർ, നാട്ടിക എന്നിവിടങ്ങളിൽ ബിജെപി രണ്ടാം സ്ഥാനത്ത് വന്നേക്കാം. എന്നാൽ തൃശൂരിൽ കോൺഗ്രസ് ജയിക്കുമെന്നും എൽഡിഎഫ് രണ്ടാം സ്ഥാനത്തേക്കും ബിജെപി മൂന്നാം സ്ഥാനത്തേക്കും പോകുമെന്നും കെ മുരളീധരൻ പറഞ്ഞു.

ആറ്റിങ്ങലിൽ ബിജെപി സ്ഥാനാർത്ഥി വി മുരളീധരനെ പോലും അതിശയിപ്പിക്കുന്ന സർവ്വേ ഫലമാണ് പുറത്തുവന്നിരിക്കുന്നത്. എൽഡിഎഫ് സഹായിച്ചാലെ സുരേഷ് ഗോപിക്ക് രണ്ടാമതെങ്കിലും എത്താനാകൂ. കേരളത്തിൽ ബിജെപിക്ക് വട്ടപൂജ്യമായിരിക്കും ലഭിക്കുകയെന്നും കെ മുരളീധരൻ കൂട്ടിച്ചേർത്തു.

ലോക്സഭ തിരഞ്ഞെടുപ്പില് കേരളത്തില് യുഡിഎഫിന് മേല്കൈയ്യെന്നാണ് എല്ലാ എക്സിറ്റ് പോള് ഫലങ്ങളും ഒരുപോലെ പ്രവചിക്കുന്നത്. എല്ഡിഎഫിന് അഞ്ചില് താഴെ സീറ്റ് മാത്രമെന്ന് പറയുന്ന സര്വ്വേ ഫലങ്ങള് ബിജെപി അക്കൗണ്ട് തുറക്കുമെന്നും റിപ്പോര്ട്ടുചെയ്യുന്നു. എല്ഡിഎഫ് അക്കൗണ്ട് തുറക്കിലെന്നും പല സര്വ്വേ റിപ്പോര്ട്ടുകളുണ്ട്. പ്രധാനപ്പെട്ട ഇന്ത്യ ടുഡേ - ആക്സിസ് മൈ ഇന്ത്യ സര്വ്വേയില് യുഡിഎഫിന് 17 മുതല് 18 വരെ സീറ്റുകളെന്നാണ് പറയുന്നത് എല്ഡിഎഫിന് 0 -1. എന്ഡിഎ രണ്ട് സീറ്റു മുതല് മൂന്ന് വരെയെന്നും പറയുന്നു. എന്ഡിഎയ്ക്ക് ഒന്നു മുതല് മൂന്ന് സീറ്റു വരെയാണ് സര്വ്വേ റിപ്പോര്ട്ടുകള് ചൂണ്ടിക്കാണിക്കുന്നത്.

കെഎസ്യു ക്യാമ്പിലെ സംഘർഷത്തിലും കെ മുരളീധരൻ പ്രതികരിച്ചു. കെഎസ്യുവിലെ എല്ലാവരും മോശക്കാരല്ല. സംഘർഷം ആരായാലും നടത്തുന്നത് ശരിയല്ല. കുഴപ്പമുണ്ടാക്കിയവർക്കെതിരെ നടപടി എടുക്കുമെന്നും കെ മുരളീധരൻ വ്യക്തമാക്കി.

കേന്ദ്രമന്ത്രി സ്ഥാനമോ രാജ്യസഭാ അംഗത്വമോ വന്നാൽ ആലോചിച്ച് തീരുമാനിക്കും: തുഷാർ വെള്ളാപ്പള്ളി
dot image
To advertise here,contact us
dot image
To advertise here,contact us
To advertise here,contact us